താൾ:CiXIV68b-1.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 16 —

നാമരൂപഭേദം.

ലിംഗവചനങ്ങൾ.

61. ലിംഗത്താൽ നാമങ്ങൾക്കുണ്ടാകുന്ന ഭേദം എത്രവകയുള്ളതു?
പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം, ഇ
ങ്ങിനെ ലിംഗത്താൽ നാമങ്ങൾക്കുണ്ടാകുന്ന ഭേ
ദം മൂന്നുവകയുണ്ടു.

62. പുല്ലിംഗം എന്തു?
പുരുഷനെ അറിയിക്കുന്നതു പുല്ലിംഗം; [പല
പ്പോഴും 'അൻ' പ്രത്യയം പുല്ലിംഗത്തെ കുറി
ക്കുന്നു].
ഉ-ം. 'ദേവൻ', 'മകൻ', തീയ്യൻ', 'രാജാവു'.

63. സ്ത്രീലിംഗം എന്തു?
സ്ത്രീയെ അറിയിക്കുന്നതു സ്ത്രീലിംഗം; [സാധാ
രണയായി ഇതിനുള്ള പ്രത്യയങ്ങൾ 'അൾ,' 'ഇ,'
എന്നിവ തന്നെ].
ഉ-ം. 'മകൾ,' 'ദേവി,' തീയ്യത്തി,' 'തമ്പുരാട്ടി.'

64. നപുംസകലിംഗം എന്തു?
ആണും പെണ്ണും അല്ലാത്തതിനേയും, വിശേ
ഷബുദ്ധി ഇല്ലാത്തതിനേയും അറിയിക്കുന്നതു
നപുംസകലിംഗം; [ഇതിന്നു 'അം' എന്ന പ്ര
ത്യയം പ്രധാനം].
ഉ-ം. 'ദേശം,' 'മരം,' 'ആടു,' 'പക്ഷി,' 'പുഴു,' 'കല്ലു.'

65. വചനത്താൽ ഉണ്ടാകുന്ന ഭേദം എത്രവകയുള്ളതു?
വചനത്താൽ ഏകവചനം, ബഹുവചനം
ഈ രണ്ടു വക ഭേദം ഉണ്ടു.

66. ഏകവചനം എന്തു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/20&oldid=183823" എന്ന താളിൽനിന്ന് ശേഖരിച്ചത്