താൾ:CiXIV68b-1.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 115 —

കൎമ്മണിപ്രയോഗത്തിന്നു തുണ നില്ക്കുന്നതു എ
പ്പോഴും 'പെടുക' എന്ന സഹായക്രിയ മാത്രം
അല്ല, അതിന്നു, വെവ്വേറെ സഹായക്രിയകൾ
ഉണ്ടാകുന്നതും, സഹായക്രിയ കൂടാതെ ഉള്ള
സകൎമ്മകക്രിയയും കൂടെ ദുൎല്ലഭമായി തനിയായ്
നില്ക്കുന്നതും ആം.
ഉ-ം. 'പാന പൊട്ടിച്ചു പോയി'; കടലാസ്സു തുണികൊണ്ടുണ്ടാക്കി
യതു; നാലാം തന്ത്രം ലബ്ധനാശം എന്നു ചൊല്ലുന്നു.

അവ്യയപ്രയോഗം.

305. 'ഏ' അവ്യയത്തിന്റെ പ്രയോഗം എങ്ങിനെ?
'ഏ' അവ്യയത്തിന്നു, 1. സ്ഥലം, 2. പൂൎണ്ണതിട്ടം,
3. മാത്രം, 4. ചോദ്യം, എന്നിവറ്റിന്നും, 5. നാമ
ങ്ങൾക്കു ക്രിയകളെ വിശേഷിക്കുംവണ്ണം ശക്തി
പ്പെടുത്തുവാൻ എന്നീ അഞ്ചു പ്രയോഗങ്ങൾ പ്രധാനം.
1. ഉ-ം. (സ്ഥലം.) 'പടിഞ്ഞാറേ'; 'ആകാശമാൎഗ്ഗമേ' ചെന്നു; നി
ന്നുടെ 'വഴിയേ' വന്നു;
2. (പൂൎണ്ണതിട്ടം.) കന്നുകിടാക്കളെ 'കൂട്ടമേ' മടക്കി; 'ആരുമേ'
കാണാതെ; പണ്ടൊരു 'നാളുമേ' കണ്ടറിയാ;
3. (മാത്രം.) 'രണ്ടേ' ഉള്ളു; നമ്മുടെ 'പാപമേ' കാരണം; 'എങ്കി
ലേ' നല്ലൂ; 'വെക്കയേ' വേണ്ടു;
4. (ചോദ്യം.) നീ 'അല്ലേ പറഞ്ഞതു?
5. (വിശേഷണീകരണം.) 'നന്നേ' പുകഴ്ത്തി; 'സുഖമേ' കടന്നു.

306. ചോദ്യാവ്യയം ഏതു?
ചോദ്യാവ്യയം 'ഒ' കാരം തന്നെ; ഇതു, 1. ഇരട്ടി
ച്ചോദ്യത്തിന്നും, 2. ഇരട്ടിവാക്യത്തിന്നും, 3. ഒരു
നാമത്തെ വാക്യത്തലയാക്കുന്നതിന്നും, 4. സംശ
യഭാവത്തിന്നും, 5. അസീമതെക്കും, 6. വാക്യങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/119&oldid=183922" എന്ന താളിൽനിന്ന് ശേഖരിച്ചത്