താൾ:CiXIV68b-1.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 116 —

ളുടെ പ്രതികൂലതക്കും, 7. നിഷേധത്തോടു കൂടെ
അനുസരണത്തിന്റെ നിശ്ചയത്തിന്നും കൊ
ള്ളാം. 1. (ഇരട്ടിച്ചോദ്യം.) ഭക്തി 'കൊണ്ടൊ' കൎമ്മം'കൊണ്ടൊ' സൽഗ
തിവരൂ?
2. (ഇരട്ടിവാക്യം.) 'അപ്പൊഴൊ' സുഖം ഏറു 'ഇപ്പൊഴൊ' സുഖം
ഏറും?
3. (ഒരുനാമത്തെ വാക്യത്തലയാക്കുക.) 'അവൾ ചെയ്തതൊ’ എ
ല്ലാരും കണ്ടു; 'നിദ്രയൊ' ഞങ്ങൾക്കു നാസ്തി;
4. (സംശയഭാവം.) അവൻ 'വരുമൊ';
5. (അസീമത.) ഇനി ചെയ്കയില്ലെന്നു 'എത്രയൊ' പ്രാൎത്ഥിച്ചു;
6. (വാക്യങ്ങളുടെ പ്രതികൂലത.) നാം കൂടെ 'ചെല്ലായ്കിലൊ’ കാ
ൎയ്യം തീരാ; പ്രാണനെ 'ത്യജിക്കിലൊ' മുക്തിവരും;
7. (നിഷേധത്തോടുനിശ്ചയം.) നീ 'കണ്ടതല്ലൊ'!

307. 'ഉം' അവ്യയത്തിന്റെ പ്രയോഗം എങ്ങിനെ?
'ഉം' അവ്യയം, 1. സംഖ്യാപൂൎണ്ണത, 2. ഇരട്ടിവാ
ചകം, 3. അനുവാദകാൎത്ഥം മുതലായ പ്രയോഗ
ങ്ങൾക്കു കൊള്ളാം.
1. ഉ-ം. (സംഖ്യാപൂൎണ്ണത.) 'രണ്ടുകണ്ണും' പോയി; ഇത്ര 'നാളും';
2. (ഇരിട്ടിവാചകം.) 'കൊല്കിലും' ആം 'കൊല്ലാകിലും' ആം;
3. (അനുവാദകാൎത്ഥം.) 'എന്നിട്ടും' അവൻ അനുസരിച്ചിട്ടില്ല.
(ഈ അനുവാദകാൎത്ഥക 'ഉം' അവ്യയം സകല അനുവാകക്രി
യകളിലും കാണും).

308. 'ഉം' അവ്യയം ചോദ്യപ്രതിസംജ്ഞകളോടു ചേൎന്നാൽ അതി
ന്റെ പ്രയോഗം എങ്ങിനെ?
'ഉം' അവ്യയം ചോദ്യപ്രതിസംജ്ഞകളോടു ചേ
ൎന്നാൽ അവ സൎവ്വാൎത്ഥമായി തീരും.
ഉ-ം. 'ഏവനും'; 'ഏവരും'; എന്നും മുതലായവ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/120&oldid=183923" എന്ന താളിൽനിന്ന് ശേഖരിച്ചത്