താൾ:CiXIV68ab.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

നാൾകൾ)-ചിലസംസ്കൃതവാക്കുകളിലെഅരയുകാര-നിറയുകാരംെ
പാലെആയിതാനും(സത്ത്-സത്തുകൾ,സത്തുക്കൾ,-മഹത്തുക്കൾ-മ.ഭാ.
ബുദ്ധിമത്തുക്കൾ- അ. രാ- വിദ്വത്തുക്കൾ- ചിര.സുഹൃത്തുക്കൾ-കെ.രാ.)
പിന്നെചിശാചുകൾ-കെ.രാ-പിശാചുക്കൾ,പിശാചങ്ങൾ-പിശാചന്മാർ
നാലുംനടപ്പു-സ്വാദു,അരയുകാരാന്തമായിദുഷിച്ചുപൊയി-(സ്വാദു
കൾ- വൈ.ച. സന്ധുക്കൾഎന്നപൊലെ.)ദിൿമുതലായതിന്നുദിക്കു
കൾതന്നെവന്നാലും ഋത്വിൿഎന്നതിന്നു ഋത്വിക്കൾ- കെ- രാ- ത​െ
ന്ന- സാധുവാം- മകുഎന്നതിങ്കന്നു മക്കൾഎന്നപൊലെ-

§൯൯. അംകൾഎന്നത്അങ്ങൾആകും(§൪൯)- മരം,മരങ്ങൾ-പ്രാ
ണൻമുതലായതിൽ അൻഅപ്രകാരമാകും(പ്രാണങ്ങൾ,ജീവങ്ങ
ൾ. കൃ. ഗാ-കൂറ്റൻ, കൂറ്റങ്ങൾ. കൃ- ഗാ-ശുനകൻ- ശുനകങ്ങൾ കെ. രാ)
പിന്നെ-ണ്കൾ എന്നതു കാണ്മാനില്ല-ആങ്ങൾ(ആങ്ങള) പെങ്ങൾഎന്നും
ആണുങ്ങൾ-പെണ്ണുങ്ങൾഎന്നുംവെവ്വെറെഅനുഭവത്തൊടെപ
റകയുള്ളു- അൽഎന്നതു കൂടെ നാസിക്യമായിപൊയി. (പൈത
ൽ- പൈതങ്ങൾ)-പിന്നെകിടാക്കൾഅല്ലാതെകിടാങ്ങൾഎന്നതും
ഉണ്ടു—

§൧൦൦. അർ പ്രത്യയം സബുദ്ധികൾ്ക്കെഉള്ളു-അത്അൻ-അ-മു
തലായഏകവചനങ്ങളൊടുചെരുന്നു.(അവൻ,അവൾ-അവർ-
പ്രിയൻ, പ്രിയ- പ്രിയർ- മാതു-മാതർ-കൃ-ഗാ- പിള്ള, പിള്ളകൾ-
പിള്ളർ-മ. ഭ- മകൾഎന്നതിന്നുമക്കൾ- മകളർഈരണ്ടുണ്ടു-
മ. ഭാര)-

§൧൦൧. അവർഎന്നതുസബുദ്ധികൾ്ക്കബഹുമാനിച്ചുചൊല്ലുന്നു.
(രാജാവവർ, രാജാവവർകൾ)-അതു സംക്ഷെപിച്ചിട്ടു ആർ
എന്നാകും(പരമെശ്വരനാർ, ഭഗവാനാർ, നമ്പിയാർ, ദെവി
യാർ, നല്ലാർ)-

§൧൦൨. മാർഎന്നതുംഅതുതന്നെ-അതുമുമ്പെവാർ (തെലുങ്കു വാര഼=
അവർ)എന്നും അൻ പ്രത്യയത്താലെ(§൫൪)മാർഎന്നുംആയി-
ഇങ്ങിനെ-പുത്രനവർ-പുത്രനവാർ,പുത്രന്മാർ-ഇപ്പൊൾഅതു

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/58&oldid=191438" എന്ന താളിൽനിന്ന് ശേഖരിച്ചത്