താൾ:CiXIV68ab.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

§൯൩. സ്ത്രീലിംഗത്തിന്നുനാലു പ്രത്യയങ്ങൾഉണ്ടു-- ൧., ആൾഎ
ന്നതു കുറുക്കയാൽഉണ്ടായ അൾ(മകൾ)-- ൨, ത്തി പ്രത്യയം
(ഒരുവൻ- ഒരുത്തി)- താലവ്യസ്വരത്താലെ-ച്ചി-ആകും(ഇടയൻ,
ഇടച്ചി§൪൦.ആശാരി,-ച്ചി-പടുവായിട്ടുനായർ, നായരച്ചി)- മൂൎദ്ധന്യ
ത്താലെ-ട്ടി- ആകും(പെൺ,പെണ്ടി, പാണൻ, പാട്ടി- തമ്പുരാൻ,രാ
ട്ടി-ൾ്ത്തി എന്നപൊലെ)- റവൎണ്ണത്തൊടു-റ്റി-ആകും(വെലൻ-വെ
ല്ത്തി വെറ്റി)-- ൩., ഇ(തൊഴൻ-ഴി- മലയി, പറയി,ബ്രാഹ്മണി)
൪.,സംസ്കൃതനാമങ്ങളിൽഉള്ള ആ-കുറുകിയതു-അനുജൻ,അനു
ജ-(-ജത്തിഎങ്കിലുമാം). ജ്യെഷ്ഠ(ജ്യെഷ്ഠത്തി)- ഇഷ്ടൻ- ഇഷ്ട-
പ്രിയൻ,-പ്രിയഇത്യാദി

§൯൪. നപുംസകത്തിന്നു-അം(§൮൫)-ഉ-ഈരണ്ടു പ്രമാണം(വൃ
ക്ഷം,മരം അതു, കുന്ന്)

ബഹുവചനം

§൯൫. ഒരുമ,പന്മആകുന്നഏകവചനംബഹുവചനംഈരണ്ടെഉള്ളു-
ബഹുവചനത്തിന്നു- കൾ-അർ-ഈരണ്ടുപ്രത്യയങ്ങൾവിശെഷം

§൯൬. കൾ പ്രത്യയത്തിലെ കകാരത്തിന്നു-ആ-ഋ-ഊ-ഓ-നി
റയുകാരംഎന്നീപദാന്തങ്ങളാൽ ദ്വിത്വംവരും(ഉ-ം-പിതാക്കൾ,
പിതൃക്കൾ. കിടാക്കൾ- നൃക്കൾ, ഭ്രൂക്കൾ- പൂക്കൾ-ഗൊക്കൾ-ഗുരുക്ക
ൾ- തെരുക്കൾ, കഴുക്കൾ)-

എങ്കിലും ജ്യാക്കൾ, ജ്യാവുകൾ (ത.സ) പൂവുകൾ- കൃ- ഗാ-
തെരുവുകൾ. കഴുകൾ. കെ. രാ- എന്നവ കൂടെനടക്കുന്നു- പിന്നെ
രാവുകൾ(കൃ. ഗാ) കാവുകൾ-പാവുകൾ-എന്നതെ പ്രമാണം-

§൯൭. താലവ്യസ്വരങ്ങളിൽപരമാകുമ്പൊൾകകാരത്തിന്നുദ്വി
ത്വംഇല്ല-(സ്ത്രീകൾ, തീയത്തികൾ,തൈകൾ,തലകൾ,കായ്കൾ)-എ
ങ്കിലുംനായ്ക്കൾഎന്നതുനടപ്പായി-(നായികൾഎന്നുത്രിപദാംഗമാ
യുംഉണ്ടു- കൃ. ഗാ)

§൯൮. അരയുകാരത്താലും അൎദ്ധരലാദികളാലുംദ്വിത്വംഇല്ല-(സ
മ്പത്തുകൾ, കാലുകൾ, കാല്കൾ-കെ. രാ.പെരുകൾ,പെർകൾ.നാളുകൾ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/57&oldid=191436" എന്ന താളിൽനിന്ന് ശേഖരിച്ചത്