താൾ:CiXIV68a.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 75 —

237. d. Of adjective Particilpes with the affixes ഒൻ, ഒന്ന് — ഓ-
വേറൊരുനപുംസകം ആവിതു-ഒൻ, ഒന്ന്-എന്നുള്ളതു-അതു
ചില ക്രിയൾ്ക്ക മാത്രമേ കൊൾ്വു-സ്വരം പരമാകുമ്പോഴേ നടപ്പു-
ആവൊന്നല്ല (=ആവതല്ല)-വേണ്ടുവൊന്ന് -ഉള്ളോന്നല്ല-ഉള്ളൊന്നതു (=ഉള്ളതു) വ
ലിയൊന്നായി- ത. സ. ഉള്ളൊന്നാകിലും ഇല്ലൊനാകിലും (പൈ).

നശിപ്പൊന്നു മ. ഭാ. ഇരിപ്പൊന്നു. ത. സ, തുയർ എന്മൊന്നു. രാ. ച. ഇങ്ങ
നെ ഭാവികൾ.

ഭൂതവൎത്തമാനങ്ങളുടെ ഉദാഹരണങ്ങൾ ആവിതു-ഉളവായൊ
ന്നിതൊക്കയും-ഹ-ന-നിൎമ്മിച്ചൊന്ന് ഉ. രാ-ചെയ്തൊന്ന് -കൃ. ഗാ—ഈടുന്നൊന്ന് -
(കൃ. ഗാ.)

ഇതിന്നു ഒരു ബഹുവചനം പോലെ ആകുന്നിതു:

ഇരിപ്പോ ചിലവ. വ്യ-പ്ര. ഇരുന്നോ ചിലവ. ത. സ. തക്കോ ചില കൎമ്മം. വില്വ-എ
ളിയോ ചിലപിഴ; എതിരിട്ടൊചിലനക്തഞ്ചരർ. രാ. ച. എന്നുള്ളതു വിചാരി
ച്ചാൽ, ഒന്ന് എന്നതു ദീൎഘസ്വരമുള്ളതു എങ്കിലും സംഖ്യാവാചി
യത്രെആകുന്നു എന്നു സ്പഷ്ടം.


V. വിധിനടുവിനയെച്ചം മുതലായവ.

Imperative. Infinitive. Optative.

238. I. Imperative വിധിയാകുന്നതു നിയോഗ രൂപം
(തമിഴിൽ ഏവൽ); അതു മദ്ധ്യമപുരുഷനത്രെ പറ്റും. അതിൽ ഏക
വചനത്തിന്നു വെറും പ്രകൃതി തന്നെ മതി. 211 ആമതിൽ അ
ടങ്ങിയ ചിലക്രിയകളിൽ മാത്രം-കു-ക്കു-എന്ന് ഇവ ചേരും.

ഉ-ം. പോ-ഇരു. (ഇരി) കൊടു, കേൾ-വാ-താ-പറ-അറി-നില്ലു, നിൽ. (മ.
ഭാ.) കൊൾ, വാങ്ങിക്കൊ-കേ. ഉ. നല്കു -ഇളക്കു-നോക്കു-വെക്കു (വൈ).

239. വിധിബഹുവചനം രണ്ടാം ഭാവിയോടു-നിങ്ങൾ എ
ന്നൎത്ഥമുള്ള-ഇൻ-എന്നതേ ചേൎക്കയാൽ ഉണ്ടാം.

വരുവിൻ (വരീൻ) നോക്കുവിൻ (211)
പോവിൻ, കൊൾ്വിൻ ഇരിപ്പിൻ (ഇരിക്കുവിൻ)
പറവിൻ കേൾ്പിൻ
കാണ്മിൻ നില്പിൻ (നില്ക്കിൻ, നിക്കിൻ 227 -3.)
ചെയ്വിൻ (ചെയ്യുവിൻ)
  • 10
"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/87&oldid=182222" എന്ന താളിൽനിന്ന് ശേഖരിച്ചത്