താൾ:CiXIV68a.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 76 —

240. സംസ്കൃതവിധികൾ ചിലവ പാട്ടിൽ നടപ്പാകുന്നു.

(ഉ-ം. ജയ-ജയ-രക്ഷ-ഭവ-പ്രസീദ-ശൃണു-കുരു-ദേഹി, പാഹി, ത്രാഹി, ബ്രൂഹി.

ബഹുവചനം-ഭവത-കുരുത-ദത്ത).

II. Infinitive ഭാവരൂപം.

241. a. Original (ancient) Form നടുവിനയെച്ചത്തിൻ്റെ
ആദ്യ രൂപം ഒന്നാം ഭാവിയിൽ നിന്നു ഉളവാകുന്നതു.

ഉം-എന്നതിന്നു പകരം-അ-ചേൎക്കയാൽ തന്നെ

ആക. . . . ആക്ക.

പോക . . . കൊടുക്ക.

നോക . . . നോക്ക.

പറയ . . . വരെക്ക.

തര. . . . ഓൎക്ക (പണ്ടു - ഓരെണം - എന്നും ഉണ്ടു.)

അറിയ . . . ഇഴുക (എന്ന് ഒഴികെ-ഇഴ-കൃ. ഗാ.)

242. b. Modern Form നടുവിനയെച്ചത്തിൻ പുതിയ രൂപം
ആവിത് — സകല ക്രിയയോടും ബലക്രിയകളൊടും- ക- എന്നതു
ചേൎക്കുക.

(കൊള്ള) കൊള്ളുക, കൊൾ്ക കൊടുക്ക, കൊടുക്കുക
(അറിയ) അറിക, അറിയുക
(ചെല്ല) ചെല്ക, ചെല്ലുക
(പുണര) പുണൎക, പുണരുക
(വീഴ) വീഴ്ക, വീഴുക
(തര) തരിക, തരുക ഉണ്ണുക, ഉണ്ക
കഴുകുക, പുല്കുക, പുല്ക തിന്നുക, തിങ്ക

243. III. Optative. ൟ പുതിയ വിനയെച്ചം (വിയങ്കോൾ ആകു
ന്ന) നിമന്ത്രണവും ആയ്നടക്കുന്നു.

ഞാൻ, നാം, നീ, അവൻ, അവർ കൊൾ്ക; ഞങ്ങൾ, നിങ്ങ
ൾ, അവൾ, അവർ, കൊടുക്കുക-അതു നില്ക്ക - നിങ്ങൾ അറിക,
(എന്നറിക 26).

244. IV. Optative and Permissive Imperative. ആദ്യ രൂപത്തോ
ടു-ട്ടെ-എന്നതു ചേൎക്കയാൽ ഉത്തമപ്രഥമപുരഷന്മാൎക്കുള്ള നിമ
ന്ത്രണവും അനുജ്ഞയും ഉണ്ടാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/88&oldid=182223" എന്ന താളിൽനിന്ന് ശേഖരിച്ചത്