താൾ:CiXIV68a.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 43 —

4.) നാൽ (നാന്മുഖൻ, നാല്വർ, നാലർ, പതിനാല്വർ).

5.) ഐ, ഐം (ഐങ്കുടി-അഞ്ഞാഴി-ഐയാണ്ടു, മുന്നൂറ്റയിമ്പതു. കേ.
രാ. ഐയായിരം-ഐവർ, മുപ്പത്തൈവർ,)

6.) അറു (അറുമുകൻ, അറുവർ, ദ്വിതീയ, ആറിനെ).

7.) എഴു (എഴുവർ)

8.) എൺ, എണ്ഡിശ, എണ്ണായിരം, എണ്ണുരണ്ടായിരത്തെണ്മർ,)

9.) കൎണ്ണാടകം തൊമ്പത, (൯-൯൦-൯൦൦-ൟ മൂന്നിന്നും മുൻ അന്നൎത്ഥ
മുള്ള തൊൾ തന്നെ ധാതുവാകുന്നു)

10.) പക്ഷേ പങ്ക്തിയുടെ തത്ഭവം (പങ്ക്തിസ്യന്ദനൻ=ദശമുഖൻ,
കേ. ര. പന്തിരണ്ടു-പന്തിരു, പന്തീർ) പതിൻ, പത്തു-ഇവ ആദേശരൂ
പങ്ങൾ (അപ്പതി ദിക്കു. കേ. ര.)

൧൦൦-നൂറു എന്നതു പൊടി തന്നെ-(നൂറ്റു പേർ-നൂറ്റുവർ - നൂ
റ്റവർ).

൧൦൦൦-ആയിരം-കൎണ്ണാടകം-സാവിരം-സംസ്കൃതം-സഹസ്രം
(ആയിരത്താണ്ടു).

ലക്ഷം കോടി എന്നിവ സംസ്കൃതം അത്രെ.

150. Compound Numerals ൟ സംഖ്യകൾ സപ്തമിയുടെ അ
ൎത്ഥം കൊണ്ടുള്ള ആദേശരൂപങ്ങളാൽ-അന്യോന്യം ചേൎന്നി
രിക്കുന്നു-(ഉ-ം-പതിനൊന്നു എന്നാൽ പത്തിലുള്ള ഒരു നൂറ്റൊ
ന്നുനൂറ്റിലുള്ള ഒന്നു ആയിരത്തെഴുനൂറ്റി(ൽ) ത്തൊണ്ണൂറ്റഞ്ച്
ഇരിപത്തൊരായിരത്തറനൂറു- ത. സ. ആയിരത്ത എന്നല്ലാതെ
ആയിരൊനഞ്ഞൂറു നായർ കേ. ഉ.എന്നും കെൾക്കുന്നു.

151. ഉയൎന്നസംഖ്യകളെ ചേൎക്കുന്നതിൻ്റെ ചില ഉദാഹ
രണങ്ങളെ ചൊല്ലുന്നു.

മുന്നൂറ്റിന്മേൽ മുപ്പത്തൊമ്പതു (339) ആയിരത്തിന്മേൽ ഒരുപതു മ
ക്കൾ. ഭാഗ. (10, 10)

സഹസ്രത്തിൽ പുറം അറന്നൂറശ്വങ്ങൾ (കേ. രാ) 1,600

നാലായിരത്തിൽ പുറം തൊള്ളായിരം (6900)

എണ്ണായിരത്തിൽ പരം തൊള്ളായിരത്തെണ്പത്തു നാലു (8, 984. മ. ഭാ) -

പതിനായിരത്തറുനൂറ്റിന്നുത്തരം അറുപത്തുനാലു (10, 664)

ലക്ഷത്തിൽ പരം നൂറ്റിരുപതു. (1, 00, 120).

മുപ്പത്തിരികോടി (കെ - രാ).

6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/55&oldid=182190" എന്ന താളിൽനിന്ന് ശേഖരിച്ചത്