താൾ:CiXIV68a.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 44 —

ഒമ്പതുകോടിക്കു മേൽ ഐമ്പത്തൊന്നു ലക്ഷം യോജന (ഭാഗ. 9,51,00,000)

നൂറുകൊടിസഹസ്രത്തിൽ ഏറയുന്നാലു ലക്ഷത്തറുപതിനായിരം
(11,00,04,60,000).

പതിനൊരായിരത്തറുനൂറുകോടിക്കധിപൻ (കേ-രാ)

നാലു കോടിയിൽപുറം 24,6,34,512 ക. സ.

152. ഏറ-പുറം-പരം-മുതലായവ ചേൎക്കുന്നതു പോലെ
കുറയ എന്ന വാക്കും നടക്കുന്നു

(പത്തു കുറയ 400 തണ്ടു=390; അര കുറയ ഇരുപതു തീയ്യതി = 19 II ത. സ.)

153. II. Vulgar Fractions ചില്ക്കണക്കു - ഏകാരത്താലെ
ചേൎത്തു വരുന്നു. (ഒന്നേകാൽ-ആറേമുക്കാൽ) എങ്കിലും ഒന്നര -എഴര ഇ
ത്യാദികളും ശരി-പിന്നെ പത്തിൽച്ചില്വാനം, നൂറ്റിച്ചില്വാനം
എന്നാകുന്നു.

154. ചില്ക്കണക്കു-പാതി (പകുതി) അര-അൎദ്ധം (II.); കാൽ-
പാദാംശം-ചതുരംശം (I.); മുക്കാൽ III; അരക്കാൽ- (അഷ്ടമാംശം,
എട്ടാലൊന്നു) - വീശം-മാകാണി (1/16) -അരവീശം (1/32)-മാ(1/20)-
അരമ (1/40)-ഇരുമാ (1/10)-നാലുമാ (⅕)-കാണി (1/80)-അരക്കാണി
(1/160)-മുന്തിരി (1/320)-ഇലി 1/21,600 (ത. സ.)

പിന്നെ ഷഷ്ഠാംശം-ഷൾ‌്ഭാഗം (⅙).

155. ചില്ക്കണക്കിൻ്റെ വേറെ വിധം-തൃതീയയുടെ അനു
ഭവത്താൽ തന്നെ. (ഉം-അതിൽ പതിനാറാലൊന്നു 1/16) ഇരിപതാലൊന്നു (ത.
സ.) ഇത്യാദി.

പിന്നെ ഒരു വിധം പഞ്ചമിയുടെ അനുഭവം

(ദ്വാദശാൽ ഒന്നു- 1/12 - വ്യ - മാ)-അഞ്ചിൽ ഇറങ്ങിയ-രണ്ടു (⅖=എട്ടു മാ) - നാ
ലിൽ ഇറങ്ങിയ പത്തു (10/4=ചതുരംശങ്ങൾ പത്തു) ത. സ.

ഒടുക്കം കാലിന്നു നാലൊന്ന എന്നും (കേ - രാ - പൈശ - വ്യ - മ-), ഷ
ഷ്ഠാംശത്തിന്നു ആറൊന്ന എന്നും ചൊല്ലന്നു (ത. സ.) രാശ്യഷ്ടമാംശം
എന്തെന്നാൽ രാശിയിൽ എട്ടൊന്നു-ഇങ്ങനെ വൃത്തത്തിൽ ആ
റൊന്നിൻ്റെ ജ്യാവ എന്നും മറ്റും ചൊല്ലുന്നു (ത. സ.)

156. III. Distributives ഹരണസംഖ്യകൾ ആവിത.

ഒരൊന്നു-ൟരണ്ടു-മുമൂന്നു-നന്നാലും-അയ്യഞ്ചു-പതുപ്പത്തു-പപ്പാതി-ഇത്യാദി.
അല്ലായ്കിൽ വീതം എന്നതു ചേൎക്കാം-ഇരുപതു വീതം പണം-ഇരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/56&oldid=182191" എന്ന താളിൽനിന്ന് ശേഖരിച്ചത്