താൾ:CiXIV68a.pdf/395

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 383 —

833. ഉം എന്ന അവ്യയം പണ്ടേത്ത ചുട്ടെഴുത്തായ ഉ എ
ന്നതിൽനിന്നുണ്ടായിട്ടു തമിഴ് മലയായ്മകളിൽ മാത്രം നടപ്പു. (തെ
ലുങ്കു കൎണ്ണാടകങ്ങളിൽ ഊ എന്നതേ ശേഷിച്ചുള്ളു; തുളുവിൽ ലാ
അത്രേ) ആയതു സംസ്കൃതചകാരം പോലെ സമാനാധികരണ
ത്തിന്നും സംബന്ധത്തിന്നും മുഖ്യമായ അന്വയകം ആയാലും
പല ഹേതുകളാൽ തള്ളിപോം.

1. സംസ്കൃതസംഹിതാക്രമത്തിൽ 74. 169. 842.

2. മലയാളസമാസരൂപങ്ങളിൽ.

a.) ഉറ്റസമാസം 163—168.

b.) ബഹുവചനാന്തസമാസം: മാധവഭീമധനഞ്ജയന്മാർ (കൃ. ഗാ. M. Bh. and Dh. 354).

c.) സമാസരൂപം കൂടാതേ ചുട്ടെഴുത്തു മുതലായവറ്റാൽ (വേ
ർമാല) നാമഹാരം 355—360.

3. സാഹിത്യത്താലും നീങ്ങും: പാലോടു വെണ്ണ കട്ടു (ഭാര. stole milk
and butter 359. 453, 8).

ക്രിയാപദങ്ങളിൽ പലപ്പോഴും സംബന്ധശക്തി കൂടാതെ നി
ല്ക്കിലും ആം ഉ-ം എല്ലാടവും പുണ്ണായിരിക്കും ചൊറിയും ചുടും പനിക്കും ദാഹി
ക്കും അഴലും (വൈ. ശാ.)

1. IT CONNECTS NOUNS, BEING REPEATED AFTER EACH OTHER.

പലനാമങ്ങളെ ഉം അവ്യയത്താൽ 357. ഏതു വിഭക്തിപ്ര
ത്യയങ്ങളോടും കൊത്തോളാം ഉ-ം

പ്ര: ഞാനും നീയും (353 I and thou) കഥിക്കുമ്പോൾ . . . നിനാദവും
. . . . ഘോഷവും . . . . ഹേഷാരവങ്ങളും . . . . ഒച്ചയും . . . . നാദ
വും . . . . ഇതി വിവിധതര നിനദഭീഷണം (ചാണ. സൂ.)

ദ്വി: അഛ്ശനെയും പുത്രന്മാരെയും കണ്ടു.

തൃ: നിങ്ങളാലും എന്നാലും പുത്രസമ്പത്തികൊണ്ടും . . . . ഗൌരവം അതുകൊ
ണ്ടും . . . ഏറെയുണ്ടതു കൊണ്ടും . . . . നല്ല ശുദ്ധി ഉണ്ടാക കൊണ്ടും
(ചാണ. സൂ.)

സാ: അവരോടും അവനോടും പറഞ്ഞു.

ച: എല്ലാ ജനങ്ങൾക്കും മഹാലോകൎക്കും വേറുഭൂദേവന്മാൎക്കും (കേ. ഉ.)

പ: ഇതിൽനിന്നും അതിൽനിന്നും കൊണ്ടുവന്നു.

ഷ: 490, 1 കാണ്ക. ഒരധികരണത്തിലുള്ള രണ്ട് ഏകവ
ചനഷഷ്ഠികൾക്കും ഉം അവ്യയം പണ്ടു സാധുവല്ലാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/395&oldid=182530" എന്ന താളിൽനിന്ന് ശേഖരിച്ചത്