താൾ:CiXIV68a.pdf/392

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 380 —

ഇന്നതു വേണം എന്നിങ്ങനേ ചൊല്കിലോ ചൊന്നതു ഞങ്ങളോ കേട്ടു കൊള്ളാം (കൃ.
ഗാ.) ഇഷ്ടിയായുള്ളൊരു ഗൎഭമോ ചെഞ്ചെമ്മേ നഷ്ടമായ്പോയി പോൽ ദേവകിക്കോ.
ഇങ്ങനേ ഉണ്ടായിതില്ലല്ലോ പണ്ടെനിക്കോ (കൃ. ഗാ. അൎത്ഥാൽ ശ്രുതിയാ
കുന്നു).

8. SUBSTITUTES FOR ഓ ARE THE FOLLOWING.

830. ഓ അവ്യയത്തിന്നു പകരം നില്ക്കുന്ന പദങ്ങളോ.

a.) ഏക ഓ എവ്യയസ്ഥാനത്തിൽ.

1. ആകട്ടേ 674: ഞാനാകട്ടേ=ഞാനോ 824. 823.

2. എങ്കിൽ 704=എങ്കിലോ 705.

3. എന്നാകിൽ 704: സ്തുതി എന്നാകിൽ=സ്തുതിയോ മുതലായ സംഭാവ
നകൾ.

4. താൻ 539: എത്രതാൻ=എത്രയോ 826.

5. പക്ഷേ 827.

6. പോൽ 718: അല്ലപോൽ=അല്ലല്ലോ; ചോദ്യപ്രതിസംജ്ഞകളോ
ടു: ഇതെന്തുപോൽ=ഇതെന്തോ 826=വാൻ c.

b.) ഇരട്ടിച്ച ഓ അവ്യയത്തിൻ്റെ സ്ഥാനത്തിൽ (വിയോ
ഗവിരുദ്ധാൎത്ഥങ്ങളോടേ).

1. ആകട്ടേ—ആകട്ടേ 674.

2. ആകിലും—ആകിലും 676.

3. എന്നാകിലും—എന്നാകിലും 708.

4. എങ്കിലും—എങ്കിലും 708 (എങ്കിലോ—എങ്കിലോ 706.)

5. എന്നു താൻ—എന്നു താൻ 684 (എന്നോ—എന്നോ 695.)

6. താൻ—താൻ (നാമക്രിയകളോടു 540.)

7. കിലും ആം—കിലും ആം 633, c.

8. ഒന്നുകിൽ—അല്ലായ്കിൽ 781 (827 ഉപ.)

9. പോലും—പോലും 719.

10. ബലാൽ: ബലാൽ അൎത്ഥമാകിലും ബലാൽ ഐശ്വൎയ്യം എന്നാകിലും വി
ദ്യയാകിലും (ഭാര.)

c.) വാൻ, ഓവാൻ ഇവിടേ ചേരുന്നു 135. 550. 553, 2
676 കാണ്ക.

സൂചകം ഓ അവ്യയത്തിന്നു സംഭാവനകളോടു അധികമായും, ഉം അവ്യയ
ത്തോടു അല്പമായും സംബന്ധം ഉണ്ടു. ഏ അവ്യയാൎത്ഥം കുറെശ്ശേയുള്ളു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/392&oldid=182527" എന്ന താളിൽനിന്ന് ശേഖരിച്ചത്