താൾ:CiXIV68a.pdf/391

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 379 —

ഓ is found before the Conditional termination.

ഓ അവ്യയം സംഭാവനകളെ മുഞ്ചെല്ലുന്നതുമുണ്ടു.

ഉ-ം മുമ്പിലേ നീ ചെന്നു കൊല്ലുന്നോ അല്ലായ്കിൽ-തണ്പെടും (കൃ. ഗാ.
if you do not kill him first, you will yet rue it).

Disjunctive condition.

ഇരട്ടിച്ച ഓ അവ്യയത്താൽ വിയോഗാൎത്ഥം ജനിക്കും.

ഉ-ം യുദ്ധം തുടങ്ങായ്കിലോ മൃത്യു നിശ്ചയം യുദ്ധം തുനിഞ്ഞാകിലോ മൃത്യു
സംശയം (പ. ത. whether, or).

Double, that is disjunctive condition often with ഒന്നുകിൽ or
പക്ഷേ.

ഇരട്ടിച്ച വിയോഗാൎത്ഥം പലപ്പോഴും “ഒന്നുകിൽ, പക്ഷേ“
എന്നവറ്റിൻ സഹായത്താലും സാധു.

ഉ-ം ഒന്നുകിൽ എന്നോടു യുദ്ധം തുടങ്ങുക നന്നായ്‌വണങ്ങുക പോൎക്കരുതെങ്കി
ലോ; യുദ്ധത്തിന്നാശു പുറപ്പെടുവിൻ പക്ഷേ സത്വരം വന്നു വണങ്ങുവിൻ അ
ല്ലായ്കിൽ (ഉ. രാ.)

6. IT MARKS EFFECT IN SPEECH.

828. അവധാരണാൎത്ഥത്തിന്നും കൊള്ളാം. ഉ-ം

പരിമാണാൎത്ഥത്തിൽ: അതോൎക്കുമ്പോൾ മാറുന്നൂതില്ലിന്നും കണ്ണുനീരോ
(കൃ. ഗാ.) ഇനി ചെയ്കയില്ല എന്ന് എത്രയോ പ്രാൎത്ഥിച്ചു. (arb. എത്രയും begged
many a pardon എത്രതന്നേ 539. 632. 818 ഉപ.)

ആശ്ചൎയ്യാൎത്ഥത്തിൽ: ആരും അറിയാർ ഇന്നാരിയാരോ (കൃ. ഗാ.) തൃപ്തി
എന്നിയേ കുടിക്കുന്നിതോ എന്നു തോന്നും (വേ. ച. it will appear as if he did
drink—look only, without getting enough) ആവോ 662.

സംബോധനാൎത്ഥത്തിൽ:

അതോ that, there! വിപ. ഇതോ 544, 2.

അച്ചോകേൾ (വേ. ച. hear, I pray).

7. HENCE ഓ MAY OCCUR TWICE WITH DIFFERENT SHADES OF
MEANING IN A SIMPLE SENTENCE—OFTEN DIFFICULT TO BE ACCOUNT-
ED FOR.

829. ഏകാഗ്രവാചകത്തിൽ രണ്ടു ഓ അവ്യയം വിവിധ
അൎത്ഥവികാരത്തിൽ നില്ക്കിലും അതിന്നു സംഗതിയെ ഉണ്ടാക്കു
വാൻ ചിലപ്പോൾ പ്രയാസം.

ഉ-ം കന്നുകളാൽ ഒന്നു കണ്ടുതില്ലെങ്കിലോ അന്നേടേ ഉണ്ടല്ലോ തല്ല് എനി
ക്കോ (കൃ. ഗാ.) എന്നാലോ ഞാനോ കൊള്ളാം (ഭാര. if so indeed, I might leave)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/391&oldid=182526" എന്ന താളിൽനിന്ന് ശേഖരിച്ചത്