താൾ:CiXIV68a.pdf/388

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 376 —

ഏറിയ ചോദ്യങ്ങൾ: (as dream's) ഇതിൻ ഫലം ഞാനോ രഘുവരന്താ
നോ സുമിത്രസൂനുവോ നൃപതിതന്നേയോ മരിക്കും എന്നു നിശ്ചയം (കേ. രാ.
അൎത്ഥാൽ സ്വപ്നഫലം.)

4. IN RELATIVE SENTENCES FORMED WITH INTERROGATIVE
PRONOUNS (FOUND IN SOUTHERN BIBLICAL LANGUAGE).

822. യഛ്ശബ്ദതഛ്ശബ്ദവാചകപ്രയോഗത്തിൽ (തമിഴിൽ എ
ന്നപോലെ).

ഉ-ം നീ ഏതു പ്രകാരം ചെയ്തുവോ അപ്രകാരം [അതേപ്രകാരം] ഞാനും
ചെയ്യും (as—so) ഇതു തെക്കെ ഭാഷയും അനുരാവും അത്രേ എന്നാ
ൽ 554—557 കാണുന്ന പ്രയോഗമേ മലയായ്മയിൽ വിധാനം
826. ഉപ.

5. WITH ADVERSATIVE POWER IN A NUMBER OF CASES.

823. പലപ്രകാരമുള്ള വിരുദ്ധാൎത്ഥത്തിൽ.

a.) In the beginning of a sentence, isolating the word, which is
to be treated in the sequel.

ഒരു പദത്തെ വാചകതലെക്കിൽ തനിച്ചാക്കീട്ടു ആയതിനേ
പിന്നേതിൽ എടുത്തു വിവരിക്കേണ്ടതിന്നു.

ഉ-ം ചൊല്ലെഴും മഹാമേരു—അതിൻ്റെ ഉയരമോ യോജന നൂറായിരം (ഭാ
ഗ as for its height it is:) പലിശയും മുതലും കൂടി വാങ്ങേണം അതോ കാലം ഒ
ന്നിന്നു വാങ്ങി മുതൽ നിറുത്തേണം എങ്കിൽ (കേ. ഉ.) ജ്ഞാനമോ (ഭാര. 816റി
ലേ ഉ-ം പോലേ).

b.) Marking any word in the sentence "as for that, that at least."

824. വാചകത്തിൽ യാതൊരു പദത്തിന്നു വിഷയാൎത്ഥം
കൊള്ളിപ്പതിന്നും (വിശേഷിച്ചു നിഷേധവാചകത്തിൽ) കൊ
ള്ളാം.

വാചകാരംഭത്തിലും=ആകട്ടെ, എങ്കിലോ, എന്നോ 695.

ഉ-ം ഞാനോ നിങ്ങളെ തീണ്ടുന്നില്ല (ഹ. I at least shall not pollute you (though
you seem afraid of me) സ്നേഹമോ നമ്മിൽ ഉള്ളത് ഇന്നുണ്ടായതും അല്ല (ചാണ.
as for the love we bear to one another, it is not of to-day) എന്നുടെ അവസ്ഥയോ
ഇങ്ങനെ തീൎന്നുവല്ലോ; നിദ്രയോ ഞങ്ങൾക്കു നാസ്തി (നള.). എങ്ങനെ പറയുന്നു?
കാലമോ പോരായെല്ലോ (ഭാര.) കേട്ടാൽ എനിക്കോ പൊറുക്കയില്ലേതുമേ (ഉ. രാ.).
മറ്റുള്ള ജന്തുക്കൾക്കു മോക്ഷമോ വരായല്ലോ മാനുഷജനങ്ങൾക്കേ (ഭാഗ. 568, 2) പ്രാ
ണങ്ങൾ തന്നെയും നല്കുവൻ ചൊല്ലുകിൽ കാണങ്ങൾ എന്നതൊ പിന്നയല്ലോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/388&oldid=182523" എന്ന താളിൽനിന്ന് ശേഖരിച്ചത്