താൾ:CiXIV68a.pdf/357

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 345 —

1. (Infinitive) നടുവി: വിപ്രശാപം തടുക്കാമല്ല (ഭാര.) നീക്കാമല്ല ഒരുവൎക്കും
കൎമ്മത്തിൻഫലം (വില്വ.)=cannot കൂടാ; തടുത്തു കൂടുകയില്ല 751.

2. (Verbal Noun) ക്രിയാനാമം: സാധിപ്പതിന്നാമല്ല (cannot succeed);
പറവതിന്നാൎക്കുമാമല്ല (നാര.സ്തുതി.)

3. (Second Adverbial) പിൻവിനയെച്ചത്തോടു: സൂക്ഷ്മം അറിവാ
നാം അല്ല (നാര. സ്തുതി.) പുകഴ്വാൻ എളിയോൎക്കാമല്ലായ്കയിനാൽ (രാ. ച.)

d.) After the Finite Verb, chiefly the first Person ("I at least do not").

778. മുറ്റുവിനെക്കു പിൻ നില്ക്കുന്നു (വിശേഷിച്ചു ഉത്തമ
പുരുഷനോടു).

ഉ-ം അപരം അൎത്ഥിക്കുന്നേനല്ല (രാമ.) കയൎക്കുന്നേനല്ല (കൃ. ഗാ. I at least do
not quarrel) കൊല്ലുന്നേനല്ല ഇന്നിന്നെ ഞാൻ (ബ്രഹ്മ. — കൃ. ച.) ബഹുമാനിക്കുന്നേ
നല്ല (വ്യാ. പ്ര.) എന്നും ഞാൻ നിന്മേനി തീണ്ടുന്നേനല്ല (കൃ. ഗാ.)

e.) Otherwise Adverbially.

ശേഷം അവ്യയീഭാവത്തിൽ തന്നെ: ദുഷ്ടതയല്ല ചൊല്വൻ (ദ്വി
തീയയും പറ്റും). നാവിതനല്ലചെയ്തു (=ആരാനും-351-ഗദ്യം).

3. IT STANDS BETWEEN TWO SENTENCES (THE LATTER OFTEN
LEFT UNEXPRESSED) IN THE SENSE OF "NOT, BUT".

779. രണ്ടുവാചകങ്ങളുടെ ഇടയിൽ നിന്നാൽ "അല്ല, എ
ന്നാൽ" എന്നൎത്ഥം ഉണ്ടാകുന്നു (ഉത്തരവാചകം അവ്യക്തവുമാം).

(With Past Tense) ഭൂതത്തോടു.

ഉ-ം അയ്യോ ഞാനതും ഓൎത്തല്ല എന്നുടെ കളിയത്രെ (ഭാര. alas, I did it not
intentionally, but in mere play 817.) ചെയ്തവ ഭീമസേനൻ മറന്നല്ലിരിക്കുന്നു (ഭാര.)
ഞാനുപേക്ഷിച്ചുമല്ല നീ പിഴെച്ചതും അല്ല ഭൂപതി ചെയ്തു ബലം കൊണ്ടു (കേ.
രാ.) നല്ലതല്ലേതുമേ മേലിൽ (ഭാര. the consequences will not be good, quite the
contrary).

(With Participial Adverb) മുൻവിനയെച്ചത്തോടു.

കാരുണ്യമില്ല എന്നല്ല ഇരിക്കുന്നു-കാരുണ്യവാരിധി എന്നു കേൾ്പൂ (കൃ. ഗാ. quite
the contrary to your having no compassion, for all the world knows, that).

(With Infinitive) നടുവിനയെച്ചത്തോടു.

ധൎമ്മമല്ലെന്നു ഗ്രഹിക്കായ്കയല്ല കൎമ്മാനുബന്ധം ഒഴിച്ചു കൂടാ. (ശീല. not as if I
did not know it is wrong, but who can resist his destiny?)

With Nouns നാമങ്ങളോടു—പ്ര: ചൂതല്ലിതു നല്ലപോർ എന്നറിക (ഭാര.)

ദ്വി: ഞാൻ നീതിമാന്മാരെ അല്ല പാപികളെ മാനസാന്തരത്തിലേക്ക് വിളിപ്പാൻ


44

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/357&oldid=182492" എന്ന താളിൽനിന്ന് ശേഖരിച്ചത്