താൾ:CiXIV68a.pdf/321

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 309 —

ഉ-ം ചന്ദനം ഈടുന്ന കുന്നു; താളത്തിലീടിക്കളിച്ചു (കൃ. ഗാ.) അല്ലലീടി ഓടി
നാർ (രാ. ച.)

പദ്യത്തിലോ ശ്രാവ്യതയേറും ഉചിതസാധാരണസഹായ
ക്രിയ തന്നേ. (അതു തന്നേ എന്നിവ നാമത്തിന്നുള്ള വിഭക്തി
കൾ എന്ന പോലെ) ആയതു മുറ്റുവിനയുടെ കുറികൾ (പ്രത്യയ
ങ്ങൾ) എല്ലാം കൈക്കൊള്ളും.

a.) മുറ്റുവിന: ജനിച്ചീടും (307.=ജനിക്കും) തിങ്ങീടും ഭക്തി; ചൊല്ലീടാ
മുള്ളവണ്ണം; ക്ഷമിച്ചീടുവിൻ 535, 5; ചൊല്ലീടുവൻ; ചെയ്തീടേണം (രാമ.); പറഞ്ഞീ
ടെടോ (പദ്യം). വരാഞ്ഞീടുവാൻ മൂലം എന്തു (ഭാര. 552, 5. 6. why did you not come?)
ൟ കാലം ദുഃഖങ്ങൾ വൎദ്ധിച്ചീടതു മൂലം (ശബ.=ൟടുവതു). വാണീടു 496, 1; നോ
ക്കീടിനാർ 534, 1. 567, 2. അരുളീടുന്നൂതു 555; ചൊല്ലീടുമല്ലോ 568, 4; തോന്നീടുവോ
ളം 788. വൈകീടാതെ=വൈകാതേ മുതലായവ വിശേഷിച്ചു "ആയീ
ടുക:" സുന്ദരനായീടേണം 796. ദൂതനായീടേണം 468, 6. ഓരിയായീടും (ജ്ഞാനപ.=)

b.) വൎത്തമാനപേരെച്ചമായ "ൟടുന്ന".

ഉ-ം ഭോഗിസത്തമനായീടുന്ന (=ആയ). വേഗമേറീടുന്നോരു തുരഗരത്ന
മേറി (രാമ=ഏറുന്ന) 545, 4.

c.) ഭൂതപേരെച്ചമായ "ൟടിന".

ഉ-ം ചെയ്തീടിന, കൊടുത്തീടിന (=കൊടുത്ത) മുതലായവ.

d.) "ഈടിൽ" എന്ന രണ്ടാം സംഭാവന ഭൂതകാലങ്ങളോടു
ചേരുന്നതിനാൽ കൎണ്ണരസമുള്ള രണ്ടാം സംഭാവനാൎത്ഥം ജനി
ക്കും=എങ്കിൽ.

ഉ-ം വിളക്കു വെപ്പീച്ചീടിൽ വെളിച്ചം കണ്ടുപോകാം [ശബ. അൎത്ഥാ
ൽ മരിച്ചപിൻ if one shall have given lights, he shall after death go (to Hades)
seeing light] ധ്യാനിച്ചീടുകിൽ, വന്നീടായ്കിൽ 542.

രണ്ടാം അനുവാദകം: ചെയ്തീടിലും 539.

4. വെക്ക (വെച്ചു) "TO PUT, PLACE."

It marks an act as performed, so that it cannot easily be changed
or undone (and is stronger than ഇടുക).

730. "വെക്ക" (408) എന്നതു ഇടുക എന്നതിൽ തിട്ടം ഏറു
ന്ന മുറ്റുവിനയല്ലാതെ, മാറക്കൂടാത്ത ക്രിയാസമൎപ്പണത്തെ സാ
ധിപ്പിക്കുന്ന സഹായക്രിയയും തന്നേ. പോക 744. എന്നതിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/321&oldid=182456" എന്ന താളിൽനിന്ന് ശേഖരിച്ചത്