താൾ:CiXIV68a.pdf/316

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 304 —

722. മുഞ്ചൊന്ന ഓരോസഹായക്രിയകൾ ഓരോമുൻവിന
യെച്ചങ്ങളുടെ പിന്നിൽ നില്ക്കുന്നപ്രകാരം വിളങ്ങിയല്ലോ. ഇവ
സമാസക്രിയയെ സാധാരണീകരിക്കയും; മുൻവിനയെച്ചങ്ങ
ളോ ഇവറ്റെ വിശേഷിപ്പിക്കയും ചെയ്യും.

ഉ-ം കണ്ടു പിടിക്ക, വന്നു ചേരുക, ചിരിച്ചു കളക എന്നിവറ്റിൽ: പി
ടിക്ക, ചേരുക, കളക സാധാരണാൎത്ഥക്രിയകളും; കണ്ടു, വന്നു, ചിരിച്ചു വി
ശേഷാൎത്ഥക്രിയകളും തന്നേ.

ആവശ്യം പോലേ വിശേഷാൎത്ഥക്രിയകളെ സാധാരണാ
ൎത്ഥികളാക്കാം.

ഉ-ം പിടിച്ചു കണ്ടു, ചേൎന്നു വന്നു മുതലായവ. വിനയെച്ചാദ്ധ്യയ
ത്തിൽ 571—576 വേണ്ടുന്ന ഉദാഹരണങ്ങൾ കാണാം.

ഇങ്ങനെ തോന്നിയാൽ കൂടുന്ന ക്രിയകൾ എല്ലാം സഹായ
ക്രിയകൾ (സാധാരണാൎത്ഥികൾ) കല്പിച്ചാക്കാമല്ലോ. എന്നാൽ
ഇവറ്റെക്കൊണ്ടു ഏറ പറവാനില്ല. നാമോ അധികം നടപ്പായ
ചില സാധാരണാൎത്ഥസഹായക്രിയകളേ വിവരിക്കുന്നുള്ളു. അ
വ കാലക്രിയാപൂരണ കേമങ്ങളും മാനാദ്യൎത്ഥങ്ങളും-ഓരോ പ്രത്യ
യങ്ങൾ പോലേ. വരുത്തുകയാൽ ഇക്കൂട്ടൎക്ക് പ്രത്യയക്രിയകൾ
എന്നു പറവാൻ തോന്നിപോകുന്നു.

സൂചകം: ൟ സഹായക്രിയകളെ പാട്ടിൽ വിയോഗിക്കാ
റുണ്ടു.

ഉ-ം പിന്നെയും കന്യകയായ്തന്നേ വന്നീടും എടോ (ഭാര: become അയ് തന്നേ
വന്നീടും=ആയ്വന്നീടും).

തനിച്ചു നടക്കുന്ന ക്രിയകളെങ്കിലും അധികം അഴിച്ചലുള്ള
സാധാരണാൎത്ഥ സഹായക്രിയകൾ ഏവ എന്നാൽ:


A. സകൎമ്മകസഹായക്രിയകൾ.

TRANSITIVE AUXILIARY VERBS.

1. കൊൾക (കൊണ്ടു) "TO TAKE, HOLD, HIT".

723. "കൊൾക" മുറ്റുവിനയായി: പിടിച്ചിരിക്ക, മേടിക്ക,
വാങ്ങുക, എടുക്ക, മുറി ഇത്യാദി ഏല്പിക്ക,
ഫലിക്ക, എന്നും-പോ
രും, നന്ന് എന്നുമൎത്ഥമുള്ളത്. — കൊള്ള (508, 6; 609, a.) കൊള്ളാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/316&oldid=182451" എന്ന താളിൽനിന്ന് ശേഖരിച്ചത്