താൾ:CiXIV68a.pdf/300

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 288 —

8. അതു പോലെ "എന്നാകിൽ".

ഉ-ം സ്തുതി എന്നാകിൽ അതും ഇവിടെ ചേരാ (ശബ. as for praise, which some might recommend, that also will not do here). എത്തില്ലെന്നാകിൽ മൃത്യുലോകത്തെ പ്രാപിച്ചീടുവേൻ (if I should not succeed ഭാര.); തിരുവുള്ളം ഇല്ലെന്നാകിൽ (if you do not consent ഭാര.)

ൟ "എന്നാകിൽ" ഓരോ സഹായക്രിയകളാൽ നീട്ടി ചൊല്ലാം

ഉ-ം ഭക്തി ഉണ്ടെന്നായീടിൽ (രാമ.) വിവേകം ഉണ്ടെന്നു വരുന്നാകിൽ (ഭാര. if there be discrimination) എന്നു വരികിൽ 691, 6; 746. ഒന്നിന്നും ആക്കീല എന്നു വന്നു പോയാൽ (ചാണ. if you should commit the mistake to shut him out from office). എന്നിരിക്കിൽ 693 ഉപ.)

f.) എങ്കിലേ used emphatically.

705. എങ്കിലേ എന്നതു അവധാരണാൎത്ഥമുള്ളതു (മുമ്പേ: എന്നാൽ).

ഉ-ം ദേവിയുടെ ഭാഗ്യം കൊണ്ടു നാഥൻ്റെ മഹാമോഹം തീരും എങ്കിലേ ഉള്ളു (നള.=ഭാഗ്യത്തിലേതീരൂ). നിന്തിരുവടിയുടെ കാരുണ്യം കൊണ്ടു തീരും എങ്കിലേ ഉള്ളു (ശി. പു.=only if). ശാസ്ത്രികൾ പറഞ്ഞു എങ്കിലേ (the S. answered: "well in this case").

ഗുരുവിന്നു ദക്ഷിണ ചെയ്തീടെണം എങ്കിലേ വിദ്യകളും ഗുണവും പ്രകാശിപ്പു (ഭാര.) [പ്രത്യുപകാരം ചെയ്തുവെന്നാകിലേ ജന്മസാഫല്യം വന്നീടും (കേ. രാ.) അതുപോലെ] അല്ലാതെ 782. ഒഴികേ 783 എന്നിയേ 784 കാണ്ക.

f.) എങ്കിലോ is stronger enunciative (Adversative?) than എങ്കിൽ, but employed like this to begin the answer to a real or supposed statement, question or doubt.

706. എങ്കിലോ എന്നത് എങ്കിൽ (എങ്കിലേ 705) എന്നതിൽ അതിശയാൎത്ഥമുള്ളത്-ചോദ്യം ഞായം (ഉണ്മയിലോ അനുമാനത്തിലോ) സംശയം-മുതലായവറ്റിനുള്ള ഉത്തരത്തിൻ തലെക്കൽ നിൎത്തും (=എങ്കിൽ 704, 2) as to that, concerning that=namely, viz.

ഉ-ം എങ്കിലോ പണ്ടു ഇത്യാദി (പ. ത.= എങ്കിൽ സുഹൃല്ലാഭം എന്ന തന്ത്രം ആകൎണ്ണനം ചെയ്ക. പ. ത.). എങ്കിലോ കേട്ടാലും നീ. പറവാൻ തുടങ്ങുന്നേൻ-എങ്കിലോ (കേ. രാ. I shall tell the story of N. N. —എങ്കിലോ = "shall I really? hear then").

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/300&oldid=182435" എന്ന താളിൽനിന്ന് ശേഖരിച്ചത്