താൾ:CiXIV68a.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 18 —

മ. ഭാ; ലഭിയായിവൾ- തിരിയായിവൻ കേ-രാ; വരായല്ലൊ അ-ര; ഒല്ലായിതു-മ-
ഭാ; ആക്കൊല്ലായേ- കൃ-ഗാ; വേണ്ടാ എന്നതു കുറുകി പോയിട്ടും ഉണ്ടു
(വേണ്ടല്ലൊ-ദ. നാ-).

81. ഏകാരം പലതിന്നും പാട്ടിലും നാട്ടിലും ലോപം വരും
(കുറയാതെയിരുന്നു-കുറയാതിരുന്നു-കൃ-ഗാ, കാണട്ടെല്ലാവരും കെ-രാ. പിമ്പട
ക്കാം-വ്യ-മാ)

82. ഒകാരത്തിന്നും ഓഷ്ഠ്യത്വം നിമിത്തം വകാരം തന്നെ
തുണ. (ഗോ-വ-ഉ-ം=ഗോവും) എങ്കിലും യകാരം കൂടെ കാണുന്നു.
(ഉണ്ടോയെന്നു-അയ്യോയെന്നു- കൃ. ഗാ.).

b. വ്യഞ്ജനസന്ധി Function of Consonants.

I. Euphony in final & initial Consonants.

83. മലയായ്മയിൽ വ്യഞ്ജനങ്ങൾക്ക നിത്യ സംഹിതയില്ല,
എങ്കിലും തമിഴിലും സംസ്കൃതത്തിലും ഉള്ള സന്ധിപക്ഷങ്ങൾ ദു
ൎല്ലഭമായിട്ടും, സമാസത്തിൽ അധികമായിട്ടും കാണും.

84. അതിൻ്റെ ഉദാഹരണങ്ങൾ:

ൺ + ച = മഞ്ചിറ (പഴയതു വെൺഞ്ചവരി-രാ-ച)

ൺ + ത = വിണ്ടലം

ൺ + ദ = എണ്ഡിശ-പ. ത. എണ്ടിചയിലും ര. ച.

ൻ + ക = ആലിങ്കീഴ്.

ൻ + ച = അവഞ്ചൊന്ന കൃ. ഗാ. ആലിഞ്ചുവട്ടിൽ പൊഞ്ചരടു- കെ-രാ-

ൻ + ഞ = അവഞ്ഞാൻ ചാണ.

ൻ + ത = ഞാൻ-ഞാന്താൻ.

ൻ + പ = എമ്പോറ്റി (വില്വ)

ൻ + ഖരം = മുല്ക്കാഴ്ച, പൊല്ക്കലം-പൊൽച്ചോറു (പൊഞ്ചരടു) മുല്പുക്കു, തിരുമുല്പാടു, പില്പാടു

മ + ക = പെരിങ്കോയിലകം

മ + ച = വരികയുഞ്ചെയ്തു

മ + ത = വരുന്തൊറും

മ + ന = പഴന്നുകൎന്നു, ചാകുന്നേരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/30&oldid=182165" എന്ന താളിൽനിന്ന് ശേഖരിച്ചത്