താൾ:CiXIV68a.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 17 —

76. പാട്ടിൽ അകാരം പലതും ലയിച്ചു പോകും.

അ — അ = അറികമരേശ്വര-മ-ഭാ. വരുന്നല്ലൽ

അ — ഇ = അല്ലിഹ, ആയുള്ളിവൻ-കെ-രാ.

അ — ഉ = വെണ്ണ കട്ടുണ്ണി

അ — എ = ചെയ്കെന്നു, ഓൎക്കെടോ, നല്ലവെല്ലാം. ര-ച.

അ — ഏ = ഇല്ലേതുമേ പ-ത.

അ — ഐ = ഇല്ലൈക്യം കൈ-ന.

അ — ഒ = വിൽ മുറിഞ്ഞൊച്ച അ-ര.

77. ഇ-ൟ-എ-ഏ-ഐ-എന്ന താലവ്യസ്വരങ്ങളുടെ
തുണ യകാരം തന്നെ (വഴി-യരികെ)-ഇ-യി-എന്നതിന്നു ചില
പ്പോൾ ദീൎഘയോഗം കൊള്ളിക്കാം. (നൊക്കീല്ലല്ലോ-മ-ഭാ.=നോക്കിയി
ല്ല; ചൊല്ലീല്ലയോ).

78. അരയുകാരത്തിന്നു ഏതു സ്വരം എങ്കിലും പരമാകു
മ്പോൾ നില്പില്ല. (അവന്നല്ല-എനിക്കില്ല-കണ്ടെടുത്തു).

നിറയുകാരം തുടങ്ങിയ ഓഷ്ഠ്യസ്വരങ്ങളുടെ തുണയോ വ
കാരം തന്നെ (തെരു-വും; പൂവും; ഗോമായുവും; തിരുവെഴുത്തു)- ചിലതിൽ
രണ്ടു നടപ്പുണ്ടു. (അതുവും-അതും; പോകുന്നുവൊ-പോകുന്നൊ; കണ്ടുവെന്നു-
കെ-രാ-കണ്ടെന്നു; വരുന്നു വെങ്കിൽ-വരുന്നെങ്കിൽ-)

79. ഋകാരം സ്വരങ്ങളിൽ പരമാകുന്നതിൻ്റെ ദൃഷ്ടാന്തങ്ങൾ ആവിതു.

അ — ഋ- മറ്റുള്ളതുക്കളും കൃ-ഗാ.

ഉ — ഋ- അങ്ങൃഷി-കേ-രാ; നാലൃണം. മ-ഭാ. കുടും പൊഴുതുതൃക്കുകൾ. ഭാഗ.

പിന്നെ ഒരൃഷി (ഒരു ഋഷി) രാജരൃഷി (രാജൎഷി) രണ്ടും കാണുന്നു; മ-ഭാ-മഹായിരുഷികൾ-കേ-ഉ.

സ്വരത്തിൻ മുമ്പിൽ ഋകാരത്തിന്നു വകാരം തന്നെ തുണ- ഉ-ം വിധാതൃവും-ഭാഗ.

80. ആകാരത്തിന്നു വകാരം തന്നെ പുരാണ തുണ
(പിതാവും-വാവെന്നു-കൃ. ഗാ; താവെനിക്ക. കൃ. ഗാ; അന്യഥാവാക്കി, വൃഥാവാക്കി-
കേ-രാ)-എങ്കിലും യകാരം അധികം അതിക്രമിച്ചിരിക്കുന്നു. (ദിവാ
യെന്നും നിശായെന്നും-കെ-രാ; ദിവാവിങ്കൽ എന്നുണ്ടു താനും; ഭക്ത്യായവൻ

3

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/29&oldid=182164" എന്ന താളിൽനിന്ന് ശേഖരിച്ചത്