താൾ:CiXIV68a.pdf/293

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 281 —

ഉ-ം മന്ദം എന്നരുളിച്ചെയ്തു (ശി. പു.=മന്ദമായി-അൎത്ഥാൽ എന്തെന്ന് പിൻവരും) ഗുണ്യം വലുത് ഗുണകാരം ചെറുത് എന്നിരിക്കുമ്പോൾ (691, 3. ഗണ. when it happens, that the multiplicand be greater than the multiplier). ആരും സമമില്ല എന്നു ഞെളിഞ്ഞിടും he struts, as if none was epual to him; കാള എന്നു നടക്കുന്നു (=പോലെ) അസതിയാം നിന്നെ സതി എന്നു ഭൂപൻ അനുസരിച്ചു (കേ. രാ. obeyed thee, mistaking a vixen for a true wife) ദൈവം എന്നു മഹത്വീകരിച്ചില്ല (=രോമ. 1, 21=ദൈവമായിട്ടു lit. "saying he is God") തനിക്കെന്നു നിക്ഷേപം സ്വരൂപിക്കുന്നവൻ (ലൂക്ക. 12, 21.) പുരന്ദരൻ എന്നും പെരുമയോടും (രാ. ച. as if he was).

അവ്യയങ്ങളായ പെട്ടെന്നു. തെറ്റെന്നു. കടുക്കെന്നു (323) ഇത്യാദികൾ ഈ പ്രയോഗത്താൽ ഉളവായവ.

k.) എന്നു is therefore sometimes nearly Pleonastic.

693. എന്നു ഏകദേശം നിരൎത്ഥമായി ഭവിക്കാറുണ്ടു.

1. എന്നു ഇരിക്കിലും=ആയിരിക്കിലും.

ഉ-ം എത്ര എന്നിരിക്കിലും (വേ. ച.=in whatever measure) ധാൎമ്മികന്മാർ എന്നിരിക്കിലും (ഭാര. though). കുത്സിതനെന്നിരിക്കിലും-വൃദ്ധനെന്നിരിക്കിലും ക്രോധനനെന്നാകിലും ദരിദ്രൻ എന്നാകിലും (ഇത്യാദി) ഇത്തരമായ ഭൎത്താവ് എന്നിരിക്കിലും തനിക്കീശ്വരൻ എന്നുറെക്കെണം [though he be ugly, old, irritable etc.=may seem to be എന്നു എന്നുള്ളതിൻ സാക്ഷാൽ അൎത്ഥമോ: ഭൎത്താവു ഇങ്ങനേത്തവൻ എന്നു സംസാരിക്കുന്നവൻ സമ്മതിക്കാതെ, ഭാൎയ്യെക്കു അങ്ങനെത്തവനായി തോന്നുവാൻ മതിയാംവണ്ണമുള്ളവൻ എന്നു അനുമാനിക്കുന്നുള്ളു 707 കാണ്ക. "ആകിലും (676=granted he is) എന്നത് വെച്ചാൽ സംസാരിക്കുന്നവനും കൂടെ ഭാൎയ്യയുടെ പക്ഷത്തിൽ നില്ക്കും. "എന്നിരിക്കിലും, എന്നാകിലും" കല്പിച്ചു കൂട്ടിക്കൊണ്ടുള്ള ഉപയോഗത്തെ സൂക്ഷിച്ചു നോക്ക].

2. "എന്നു ആക്ക" നാമങ്ങളോടു ചേൎന്നാൽ 691, 2.

1.) The accession of ഇട്ടു gives എന്നു causal meaning.

694. ഇട്ടു ചേൎത്താൽ കാരണാൎത്ഥം ജനിക്കും. ഉ-ം [=എന്നു വെച്ചു 730.=എന്തെന്നു saying what? (= why?)]

ഉ-ം മാവലിയോടു വേണം എന്നിട്ടു മണ്ണളന്നോനേ (സ. ഗോ.) പതിക്കു നിന്നോടു പ്രണയം ഉണ്ടു എന്നിട്ടിതു പറയുനു (കേ. രാ. you speak thus boldly because

36

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/293&oldid=182428" എന്ന താളിൽനിന്ന് ശേഖരിച്ചത്