താൾ:CiXIV68a.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 15 —

ല്ക്കും (42 ഖഡ്ഗം-ഖൾ്ഗം) ണ-ഴ-കാരങ്ങളോട സംബന്ധം (52. 66)

68. a പദാദിയിൽ ളകാരം ഇല്ല (എങ്കിലും മഹാളോകർ, ളോ
കർ എന്ന് ഒരു പക്ഷം ഉണ്ടു); പിന്നെ ക്ര, ൎക്കാദികളിൽ റകാരം
വരുമ്പോലെ (60 b.), ക്ലാദികളുടെ തത്ഭവങ്ങളിൽ ളകാരം നടക്കും
ഉം-കിളേചം (ക്ലേശം), ചുക്കിളം-(ശുക്ലം).

68. b അൎദ്ധളകാരം ദ്വിത്വഖരങ്ങളുടെ മുമ്പിൽ ലയി
ച്ചു പോകും (മക്ക (ൾ) ത്തായം, കൾ്ക്ക-കക്ക-65); ഴകാരവും കൂട അങ്ങി
നെ തന്നെ. (കമിഴ്ക്ക-കമിക്ക-കമിച്ചു-കമിഴ്ത്തി-കമുത്തി-കേ-രാ; പോഴ്തു-
പോതു.)

IV. പദാംഗങ്ങൾ. ON SYLLABLES.

69. ഓരോരൊ പദത്തിൽ എത്ര സ്വരങ്ങൾ ഉണ്ടെന്നാ
ൽ അത്ര പദാംഗങ്ങൾ ഉണ്ടു. അതിൽ സ്വരാന്തമായതു തുറന്ന
പദാംഗം (ആ-താ-പോ), വ്യഞ്ജനാന്തമായതു അടെച്ച പദാംഗം (മൺ,
മുൻ, കൽ, കാർ, വാൾ, കീഴ) ചെയ്യുന്നു എന്നതിൽ (ചെയ-യുൻ-നു) മൂന്നു
പദാംഗങ്ങൾ ഉണ്ടു; അതിൽ നടേത്തവ അടെച്ചവ, പിന്നേതു
തുറന്നതു.

70. പദാംഗം ദീൎഘം എന്നു ചൊല്ലുന്നതു അതിലേ സ്വ
രം ദീൎഘം എന്നു വരികിലും (ചാ-മീൻ), അതിൻ്റെ തുടൎച്ചയിൽ ര
ണ്ടു വ്യഞ്ജനങ്ങൾ കൂടുകിലും തന്നെ (മിന്നു: മിൻ-നു) ശേഷമുള്ളതു
ഹ്രസ്വപദാംഗം. ആകയാൽ പ്രത്യുപകാരാൎത്ഥം എന്നതിൽ:

(പ്ര — ത്യു— പ— കാ— രാ— ൎത്ഥം

ഒന്നാം പദാംഗം തു
ടൎച്ചയാലും നാലമതു സ്വരനിമിത്തവും, അഞ്ചാമത് രണ്ടു ഹേ
തുക്കളാലും ദീൎഘമാകുന്നവ; ശേഷം മൂന്നും ഹ്രസ്വങ്ങൾ തന്നെ.

71. ൟ ചൊന്നതു ഏകദേശം യുരൊപ ഭാഷകളെ അ
നുസരിച്ചിട്ടുള്ളതു; സംസ്കൃതത്തിലും തമിഴിലും അധികം സൂക്ഷ്മമാ
യിട്ടുള്ള പ്രയോഗം കൂടെ ഉണ്ടു. മാത്ര എന്നതു ഒരു നൊടി ആ
കുന്നു; അതിൽ ഹ്രസ്വസ്വരം ഒരു മാത്രയും, ദീൎഘം രണ്ടും. ഐ,
ഔ ആകുന്ന പ്ലുതം മൂന്നു മാത്രയും ഉള്ളവ എന്നു ചൊല്ലുന്നു. അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/27&oldid=182162" എന്ന താളിൽനിന്ന് ശേഖരിച്ചത്