താൾ:CiXIV68a.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 16 —

രയുകാരവും വ്യഞ്ജനങ്ങളും ഓരോന്നു അര മാത്രയുള്ളവ അത്രെ.

72 വ്യഞ്ജനങ്ങൾ അധികം കൂട്ടി ചെല്ലുന്നതു ശുദ്ധ മല
യായ്മയിൽ അല്ല, സംസ്കൃതത്തിൽ മാത്രം വിഹിതമാകുന്നു. അ
തുകൊണ്ടു ൟവക പദാംഗങ്ങൾക്ക മലയാളതത്ഭവങ്ങളിൽ തേപ്പു
വരുന്നു (പങ്ക്തി-പന്തി; മാണിക്യം-മാണിക്കം, ശുഷ്കം-ചുക്കു) സ്വരം ചേ
ൎത്തു വ്യഞ്ജനങ്ങളെ വേർപിരിക്കിലും ആം (ദുൎയ്യോധനൻ-ദുരിയോധ,
നൻ മ. ഭാ; വൎഷിച്ചു-വരിഷിച്ചു; ശുല്കം-ഉലകു. (ശാസ); ആൎദ്ര-(തിരുവ്) ആതിര;
അഗ്നി-അക്കിനി (മ. മ.).

73. ചില വാക്കുകളിൽ ദീൎഘസ്വരത്തോട് ഏകവ്യഞ്ജനം,
ഹ്രസ്വസ്വരത്തോട് വ്യഞ്ജനദ്വിത്വം ഇങ്ങിന രണ്ടു പക്ഷ
ങ്ങൾ കാണുന്നു. (ഓച-ഓശ-ഒച്ച; നീയും-നിയ്യും ഒല്ല-ഓല;ഇല്ല-ൟല; എടു
ത്തു-കൊള്ളു-എടുത്തോളു; പുഷ്യം-പൂയം; അക്കോൽ-ആ കോൽ; വേഗം-വെക്കം)
രണ്ടിലും മാത്രാസംഖ്യ ഏകദേശം ഒക്കുന്നു.

V. സന്ധി JUNCTION OF LETTERS OR EUPHONY.

a. സ്വരസന്ധി. Junction of Vowels.

General Rules.

74. സംസ്കൃതത്തിൽ ഉള്ളതു പോലെ മലയാളത്തിൽ സം
ഹിതാക്രമം കാണ്മാനില്ല. രണ്ടു പദങ്ങളിലേ സ്വരങ്ങൾ തങ്ങളി
ൽ കൂടുന്നേരത്തു (മഹാ-ൟശ്വരൻ-മഹേശ്വരൻ; സൂൎയ്യ-ഉദയം-സൂൎയ്യോദയം.)
എന്ന പോലെ സ്വരയോഗം ഉണ്ടാകയില്ല. ഒന്നുകിൽ പദാന്ത
മായ സ്വരം ലയിച്ചു പോകുന്നു, അല്ലായ്കിൽ യ-വ-എന്ന വ്യ
ഞ്ജനങ്ങളിൽ ഒന്നു സ്വരങ്ങളുടെ നടുവിൽ നില്ക്കേണ്ടു. സംസ്കൃ
താചാരവും ദുൎല്ലഭമായി കാണുമാറുണ്ടു. (ദമയന്ത്യെന്നല്ലാതെ-ദ-ന-സുഖാ
സനേഷ്വിരിക്കും ഭാഗ).

75. പദാന്തമായ അകാരത്തിന്നു പണ്ടു വകാരം തന്നെ
ഉറപ്പു. (അ-വ്-ഇടം=അവിടം; പലവാണ്ടും, പലവുരു, ചെയ്ത-വാറെ-കേ-ഉ,
മിക്കവാറും, ഒക്കവെ, പതുക്കവെ, നുറുങ്ങിനവുടൽ-ര. ച. കൂട-വ്-ഏതാനും മ. ഭാ.-)
എങ്കിലും താലവ്യാകാരത്തിന്നു യ തന്നെ വേണ്ടു (തല-യ-ഉം=തല
യും; ചെയ്കയില്ല)-യകാരം ഇപ്പോൾ അധികം അതിക്രമിച്ചു കാണു
ന്നു. (വേണ്ടയോ, അല്ലയോ, വന്നയാൾ)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/28&oldid=182163" എന്ന താളിൽനിന്ന് ശേഖരിച്ചത്