താൾ:CiXIV68a.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 251 —

VIII. സംബന്ധക്രിയ. THE COPULA.

A. THE COPULA ആകുന്നു. (=to become, be such, be that) as joining different parts of speech. Its powers being so extended one might call it a Pronominal Verb.

645. "ആക" സംബന്ധക്രിയ (346.) തന്നെ. അതിൻ്റെ ശക്തിയെ ഓൎത്താലോ പ്രതിസംജ്ഞക്രിയ എന്നു പറവാൻ തോന്നുന്നു [കൎണ്ണാടകത്തിൽ: ഈഗ, ഈഗൽ (=ഇപ്പോൾ) എന്നവ നടുവിനചെയ്യമായ ആഗ, ആഗൽ (=ആക, ആകയാൽ to be that, being then) എന്നിവറ്റോടു സംബന്ധിച്ചിരിക്കുന്നു]. ഭവിക്ക, ഭാവം, തഥാവിധം, എന്ന മൂലാൎത്ഥങ്ങൾ ഉണ്ടു.

"ആക"-തൻവിന, "ആക്ക"-ഹേതുക്രിയ, "അല്ല"-774 സാധാരണനിഷേധം ഉ-ം അവൻ ശിഷ്യൻ ആകുന്നു-അവനെ ശിഷ്യനാക്കി-അവൻ ശിഷ്യനല്ല (he is—was made=became—is not).

"ആകാ" എന്ന സ്വന്ത മറവിന ദുൎല്ലഭമായി നടക്കുന്നുള്ളു. (വിപരീതം ആയി).

ഉ-ം ഒന്നിന്നും ആകാ വപുസ്സു (the body is good for nothing). സേവിച്ചാൽ അതു പഴുതാകാ (ഹ. ന. കീ. if you serve him, it will not be in vain=പഴുതല്ല.)

അതിന്നു "ആകാത്ത"=വല്ലാത്ത എന്ന പേരെച്ചം ഉണ്ടു.

"ആയി"-എന്ന ഭൂതം തീൎന്നു, ഒരു നിലയെ പ്രാപിച്ചു ഇത്യാദി അൎത്ഥങ്ങളോടു വിളങ്ങുന്നു: അവർ ൩ നിധിയായി (പ. ത=ആയിഭവിച്ചു.) ആയി it is done, is what it ought to be (=വെന്തു, പഴുത്തു മുതലായവ)-(വിപരീതം. ആകാ).

1. IT IS MOST EXTENSIVELY USED TO FORM COMPOUND VERBS.

646. a. With the Nominative of Nouns നാമപ്രഥമയുമായി അനേക സമാസക്രിയകൾ ചമെക്കാം: ഉ-ം: ഭേദമാക, ഭേദമാക്ക; ഗുണമാക, ഗുണമാക്ക; മതിയാക, മതിയാക്ക ഇത്യാദി (638 ഗുണപ്പെടുക 640 ഗുണപ്പെടുത്തുക കാണാം.)

ആയി: അവർ കിടപ്പായി; ഗുഹ അടപ്പായ്തു (കേ. രാ.) തോഴിമാർ എല്ലാവരും കോഴയായി-തമ്മിൽ വഴങ്ങായി (കൃ. ഗാ. quarrelled). ദീനം ഭേദമായി. മതിയായി. ആറായി 594, 3.

32*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/263&oldid=182398" എന്ന താളിൽനിന്ന് ശേഖരിച്ചത്