താൾ:CiXIV68a.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 239 —

ൎത്ഥം ഉളവാം. ആദിത്യ ദേവ-നീ ഇന്നെഴുന്നെള്ളായ്കിൽ നന്നായിരുന്നതുമെങ്ങൾക്കിപ്പോൾ (കൃ. ഗാ. it would have been well if thou hadst not risen=oh that). കണ്ടുവെന്നിരിക്കിൽ ഞാൻ ഗോപനം ചെയ്തീടുമോ (നള. if I had seen him, would I hide it?) നീ ഇതു ചെയ്യായ്കിൽ ഞാൻ ശപിപ്പാൻ നിരൂപിച്ചു (ഭാര. if you had not done this I meant to curse you) 568, 4 കാണ്ക.

c.) അവധാരണാൎത്ഥമുള്ള "ഏ" അവ്യയം കൂടിയാൽ ക്ലിപ്താൎത്ഥം ഭവിക്കും 569. 811. കാണ്ക.

d.) Two conditions in one Sentence ഒരു വാചകത്തിൽ രണ്ടു സംഭാവനകൾ കണ്ടാൽ, രണ്ടാമത്തേതു ഒന്നാം സംഭാവനെക്കു കാലശക്തി നല്കും.

ഉ-ം: പെരുങ്കുരമ്പവേർ അരച്ചു പുണ്ണിൽ ഇട്ടാൽ ചുടുകിൽ വിഷമില്ല. (വൈ. ശാ.) പുൺ പഴുത്താൽ അമ്പു താനെ വീണു പോകിൽ ശമിക്കും (മ. മ.) രാമനെ വണങ്ങുകിൽ സാധിക്കും മോക്ഷം-സദ്വ്യത്തൻ എന്നായീടിൽ (അ. രാ. if one worship R. he will attain bliss, at least if he mend his conduct). കുംഭം തൂക്കിയാൽ ഏറുകിൽ ഛിദ്രമാകും (പ. രാ.=തൂക്കുമ്പോൾ, തൂക്കുന്നേരം 592, 16 —628, b. കാണ്ക.

e.) Conditionals stand often for the Infinitive with "to" പിൻ വിനയെച്ചത്തിൻ്റെ അൎത്ഥത്തോടു പലപ്പോഴും നില്ക്കും.

ഉ-ം നന്നല്ല മഹാവാക്യം ആചരിയാഞ്ഞാൽ (ഭാര. not to do is bad). മുമ്പിലേ നിന്നുടെ മന്ദിരം പൂകിലോ വമ്പിഴയാമല്ലൊ ഞങ്ങൾക്കു (കൃ. ഗാ=പൂകുവാൻ, പൂകുന്നതു "to" enter first your house would be a great sin).

2. ആൽ HAS AN INCLINATION TO EXPRESS REAL CONSEQUENCES IN TIME (NOT ONLY SUPPOSED) BUT IT STANDS ALSO WITH TEMPORAL POWER.

626. "ആൽ" അനുമാനത്തെ അല്ലാതെ സംഭവിപ്പാനുള്ളതു കുറിക്കുന്നതു മുണ്ടു (കാലശക്തി).

a.) സമ്പ്രദായാൎത്ഥത്തിൽ=തോറും as often as.

ഉ-ം മുമൂന്നു നാൾ കഴിഞ്ഞാൽ ഒരു നാൾ-ഫലങ്ങൾ ഭുജിക്കും (ഭാഗ.) അത്താഴം ഉണ്ടാൽ സേവിക്ക (വൈ. ശാ.=to be taken daily after supper). പ്രസവിച്ചാൽ-കുഞ്ഞിയെ ഒക്കയും സൎപ്പം തിന്നു (കേ. ഉ. whenever). അസ്തമിച്ചാൽ വിളക്കു വെച്ചു (കേ. ഉ. at every=daily at sunset they kindled a light) (വിഭാഗാൎത്ഥവും പ്രമാണാൎത്ഥവും 426, 1 and 427, 2 ഉപമേയം.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/251&oldid=182386" എന്ന താളിൽനിന്ന് ശേഖരിച്ചത്