താൾ:CiXIV68a.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 238 —

യെച്ചം നിമിത്തം സല്ക്കാരം=സല്ക്കരിക്ക എന്ന് നിരൂപിക്കേണ്ടതു,628, c. നോക്കാം.)

സൂചകം: ചിലപ്പോൾ അന്വയക്രമത്താൽ സംശയം ജനിക്കും.

ഉ-ം അവർ ബദ്ധപ്പാടുകൊണ്ടു=ബദ്ധപ്പെടുകകൊണ്ടു. എന്നു മാരുതിചൊല്ലിനെ കേട്ടു (കേ. രാ.=ചൊല്ലിയതിനെ). ദൂരത്തിങ്കൽനിന്നു ധനംവരവു ആദിത്യൻ്റെഫലം (തി. പ.=വരുന്നതു).


VI. സംഭാവനാദികൾ.

CONDITIONALS AND CONCESSIVES.

These are the secondary formations from the Adverbial Participle and the Infinitive.

624. സംഭാവനയും അനുവാദകവും മുൻ നടുവിനയെച്ചങ്ങളിൽനിന്നുത്ഭവിച്ച രൂപങ്ങൾ 245.

A. സംഭാവനകൾ. THE TWO CONDITIONALS.

1. ആൽ EXPRESSES MORE THE REASON WHY AND ഇൽ THE CASE, IN WHICH SOMETHING WILL HAPPEN.

625. രണ്ടു സംഭാവനാരൂപങ്ങൾ (245. 247) ഉള്ളതിൽ "ആൽ" പ്രത്യയം സംഭവകാരണത്തേയും, "ഇൽ" പ്രത്യയം സംഭവാവസ്ഥയേയും സൂചിപ്പിച്ചാലും, രണ്ടും പകൎന്നു പ്രയോഗിക്കാറുണ്ടു. ഭാവിയോ (569. 1.) ഭൂതമോ (567, 5. 6.) ഇവറ്റെ പിഞ്ചെല്ലുക ഞായം ഉ-ം.

a.) (ഭാവി): ചൊല്കിൽ പോവേൻ, ചൊല്ലായ്കിൽ പോവേൻ (പയ.) അപ്രകാരം ചെയ്കിൽ (ചെയ്താൽ) നാശം വരും. ഇതു കേൾക്കിൽ ഫലം വരും (ഭാര.)

ഭൂതം (567, 5): എയ്തു മുറിക്കിലവൻ തന്നെ വല്ലഭനാകുന്നതു കന്യകെക്കു (ഭാര=മുറിക്കുന്നവൻ.)

എന്നുടെ പാതിവ്രത്യം സത്യം എന്നുണ്ടെങ്കിൽ ഇന്നിവൻ ഭസ്മമായീടേണം (നള. ആണ.)

b.) Conditionals referring to what is past കഴിഞ്ഞതിനെ ഉദ്ദേശിക്കുമ്പോൾ (ഭവിഷ്യ ഭൂതാൎത്ഥം 567, 6 ഉപമേയം) അനുമാനാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/250&oldid=182385" എന്ന താളിൽനിന്ന് ശേഖരിച്ചത്