താൾ:CiXIV68a.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 234 —

ഭൂസുരന്മാരേ കാണ്കെടോ (ഭാര. ബ. വ. look here !) കാനന ദേവഗണങ്ങളേ - രാഘവനോടു ചൊല്ലുക (കേ. രാ. ബ. വ. മ. പു.)

മറനടുവിനയെച്ചത്തോടു: ചൊല്ലുവാൻ ആരും മടിയായ്ക (ഭാ. ര.-പ്ര. പു. ഇരിപ്പതിന്നു മടിയായ്ക-ചാണ.-ന. വി-ക്രി. നാ.) മന്ദത്വം ചിന്തിയായ്ക ഭവാൻ (ശി. പു.) എന്നുമേ ധൎമ്മസ്ഥിതി പിഴയായ്ക (ഉ. രാ. അനുഗ്രഹം). ഇനി ഒരിക്കലും നീ ഭൂമി ആക്രമിക്കായ്ക എന്നു സത്യം വാങ്ങി (ബ്രഹ്മ). അഗ്നിയിൽ വീഴായ്ക (may he not fall); അരചരായ്വന്നു ജനിക്കായ്ക ഒരുത്തരും (ഭാര. let none be borne). നീ കൊടായ്ക (don't give). നാശം വന്നു കൂടായ്ക (ഭാര.) വിഷം ഉദരേ താഴായ്ക (ഭാഗ.) [ആതെ 578, 2. 619 കൂട നോക്കാം.]

b.) The ട്ടേ Optative.

618. "ഒട്ടു" പ്രത്യയമുള്ള നിമന്ത്രണം (244) വിശേഷിച്ചു തെക്കേ പ്രയോഗം അത്രെ; പ്രഥമോത്തമ പുരുഷന്മാരിലേ പല അൎത്ഥവികല്പത്തോടു നടപ്പു. (674.)

കല്പനാൎത്ഥം: എല്ലാരും വഴിയിൽ ആകട്ടേ!-പടയാളികളും നടപ്പാറാകട്ടേ! രഥത്തെ യോജിക്ക! (കേ. രാ. പ്ര. പു.) നിന്നോടു കൂടിന സാഗരം നില്ക്കട്ടിമ്മന്നവന്മാരിലാർ എന്നേ വേണ്ടു (കൃ. ഗാ.)
അനുഗ്രഹ ശാപാൎത്ഥങ്ങൾ: നന്മ ഉണ്ടാകട്ടേ എന്നുരെച്ചു (കേ. രാ. may you prosper സംശയാൎത്ഥത്തിലും കേൾപു: നന്നായ്വരട്ടേ=കെട്ടു പോകട്ടേ മറ്റൊന്നും കിട്ടാതെ ആയ്പോകട്ടേ എന്നേ ശപിച്ചു (may you get nothing more "ഒന്നു" കൎത്താവത്രേ.)
അനുജ്ഞാൎത്ഥം: (ലക്ഷ്മി) അവങ്കൽ നില്ക്കട്ടേ എന്നുറപ്പിച്ചു കേട്ടീടിനേൻ (ചാണ. inducing her to the resolution "well I stay with him" അവൻ തരട്ടേ (let him come in).
മുഷിച്ചൽ: പറഞ്ഞു കേൾക്കട്ടേ പരമാൎത്ഥം എന്നു (ഭാര. well then let me) അക്കഥ ഇരിക്കട്ടേ (ഭാര.=ഇക്കഥ നില്ക്കട്ടേ. കൃ. ഗാ.=അക്കഥ നില്ക്ക 617. but enough of this) വരുന്നതു വരട്ടേ (come what may).
ആഗ്രഹാൎത്ഥം: ചേലയിൽ ചേറു തേച്ചീടിന ഉണ്ണിക്കാൽ കാണട്ടേ! (oh, that I could see കൃ. ഗാ.) ഏതിതിൽ അവൾക്കിഛ്ശ കേൾക്കട്ടേ! (കേ. രാ. I should like to hear).
"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/246&oldid=182381" എന്ന താളിൽനിന്ന് ശേഖരിച്ചത്