താൾ:CiXIV68a.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 233 —

1. ചെയ്ക: ചിന്തിക്കയും ചൊല്കയും കേൾക്കയും ചെയ്കിൽ (ഭാര.) പോകയും വരികയും ഇങ്ങനെ പല കുറി നളൻ ചെയ്തിതു (നള.) തൻ്റെ കഴുത്തുന്നഴിച്ചു തരിക തവ ചെയ്തതു (ചാണ. gave to thee പുരുഷാരത്തെ അടുപ്പിക്കുന്നതും ചെയ്തു. കേ. ഉ.) . . . . മരിച്ചു അവൾക്കു വൈധവ്യം ഭവിക്കയും ചെയ്തു (died, and she). വന്നു പോകയും ചെയ്തു.
ചതിച്ചു വില്ക്കയോ ചെയ്തതു? (ചാണ. has he perhaps). വില്ക്കയോ വാങ്ങുകയോ ചെയ്താൽ. കൊല്കയോ കൊണ്ടു പോയ്നില്ക്കയോ പലതും ചെയ്യും ഇന്നാശരർ സീതയെ (കേ. രാ.)
2. ചെയ്യിപ്പിക്ക: പാദത്തെ ക്ഷാളിക്കയും ചെയ്യിപ്പിക്കരുതു (നള. do not order me to wash one's feet). ഹേതുക്രിയക്കു പകരം.
3. ആചരിക്ക=ചെയ്തു നടക്ക: 17 വട്ടം ആഗതനായി യുദ്ധങ്ങൾ ചെയ്കയും ബദ്ധനായ്പോകയും ആചരിച്ചാൻ (കൃ. ഗ.)
4. ആക: (647) സുശീലെക്കു ഹോമാദികളും മുടങ്ങിപ്പാൎക്കയല്ലോ ആകുന്നതു (കോ. കേ. രാ.) അവൻ അതു ചെയ്യിക്കായി. (he got it made) നമ്മോടുപദേശം ചെയ്കയായതും (ഭാര.) അതിന്നായി പറകേ ആയതു for this purpose it is that he said.
5. താൻ: കൊല്ലുക വെട്ടുക തല്ലുക താൻ ഇഹ വല്ലതും ചെയ്തുകൊൾ (കേ. രാ.) ചെയ്കതാൻ, ചെല്കതാൻ ചെയ്കിൽ (ഭാര.) 540, 3.
6. ഉണ്ടു: (762) നിന്നുടെ ഒരു ശിഷ്യനാകയും ഉണ്ടു (ഭാര. and he is) അവർ നിൎജ്ജീവന്മാരാകയും ഉണ്ടാകും (and they will even become lifeless).

5. THIS INFINITIVE IS ALSO USED AS OPTATIVE AND IMPERATIVE.

617. ഈ നടുവിനയെച്ചം പുരുഷവചന ഭേദങ്ങൾ കൂടാതെ നിമന്ത്രണവും വിധിയും ആയ്നടക്കുന്നു. ഉ-ം

a.) കൂടിച്ചാക എന്നുറച്ചു (ചാണ. let us). അന്നേ ഉണ്ടാക ഗൎഭം എന്നൊരു ശാപം ഇട്ടാൻ (രാമ. conceive thou!) നിങ്ങൾ തീയിൽ വീണു ചാക (ഭാര: ശാപം may you). സിദ്ധിക്ക മനോഹരം എല്ലാം (ശബ: അനുഗ്രഹം). വനം പൂക നാം (ഭാര.) അക്കഥ നില്ക്ക (സഹ. 618 let that pass; let that matter rest കൂടക്കൂടെ വായിക്കാം-"അങ്ങിനെ പോകതെല്ലാം നില്ക്കതെല്ലാം. ഭാര." ഈ അൎത്ഥതാല്പൎയ്യത്തിൽ നടക്കുന്നു.)

30

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/245&oldid=182380" എന്ന താളിൽനിന്ന് ശേഖരിച്ചത്