താൾ:CiXIV68a.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 11 —

47. വിശേഷാൽ പദാദിസകാരം മുതലായതു ലോപിച്ചു
പോകും. (സഹസ്രം-കൎണ്ണാടകം: സാവിരം-ആയിരം; സീസം-ൟയം; സീഹ
ളം-ൟഴം; സന്ധ്യ-അന്തി). അതു പോലെ ശ്ര 40; പിന്നെ ഹകാരം
(ഹിതം-മാലോകൎക്കിതം-മാ-ഭാ; ഹാരം-മാറത്തു ചേരുന്നൊരാരം-കൃ-ഗാ; കാഹളം-
കാളം; ആഹ്നികം-ആന്യം; ഗ്രഹണി-കിരേണി.)

48. ഇപ്പോഴോ-ശ-സ-ൟ രണ്ടും ചില മലയാള വാക്കു
കളിലും നുഴഞ്ഞിരിക്കുന്നു (41); ഷകാരം ഴകാരത്തിന്നു വേണ്ടി
കാണുന്നതും ഉണ്ടു. (ഊഷത്വം, ഊഴർ; മൂഷികം-മൂഴികൻ); ഹകാരം ഒ
ഹരി മുതലായതിൽ അറവി പാൎസികളിൽനിന്നു ഉണ്ടായതു.


c. അനുനാസികങ്ങൾ. Nasals.

49. അനുനാസികങ്ങൾ മൃദൂച്ചാരണമുള്ള ഖരങ്ങളോടു ചേ
ൎന്നു വരുന്ന പല ദിക്കിലും ഖരത്തിന്നു തൻ്റെ തൻ്റെ പഞ്ച
മദ്വിത്വം വികല്പിച്ചു വരുന്നു.

ംക- ങ്ങ (മൃഗം-കൾ, മൃഗങ്‌കൾ, മൃഗങ്ങൾ; സിംഹം-ചിങ്കം, ചിങ്ങം; ചെം
കലം-ചെങ്ങലം; കുളം കര-കുളങ്ങര.)

ഞ്ച- ഞ്ഞ (നെഞ്ചു-നെഞ്ഞു; കടിംചൂൽ-കടിഞ്ഞൂൽ; അറിഞ്ചു-അറിഞ്ഞു.

ണ്ഡ- ണ്ണ (ദണ്ഡം-ദണ്ണം.) ഇവ്വണ്ണം നിന്ദ, കുഡുംബം എന്നവ ഉച്ചാരണത്തി
ൽ-നിന്ന-കുഡുമ്മം-എന്ന പോലെ.

ന്തു- ന്നു (വന്തു-വന്നു; പരുന്തു-പരുന്നു.)

ന്ദ- ന്ന (ചന്ദനം-തത്ഭവത്തിൽ-ചന്നനം വൈ-ശ)

ംബ- ന്മ (അംബ-അമ്മ.) സംബന്ധിച്ചു-തമ്മന്തിച്ചു വൈ. ശ-സമ്മന്തി)

ൻെ- ന്ന (എൻറാൻ-രാ. ച-എന്നാൻ; മൂൻറു-മൂന്നും; ഇൻറു-ഇന്നു).

50. ങകാരം ദ്വിത്വം കൂടാതെ സംസ്കൃതവാക്കുകളിലേ ഉ
ള്ളു. (ദിങ്മുഖൻ-ശൃംഗം-ശാൎങ്ഗം)

51. ഞ ന ൟ രണ്ടും യകാരത്തിന്നും പകരം ആകുന്നു.
(ഞാൻ പണ്ടു യാൻ; ൡണ്ടു-കൎണ്ണാടകം യണ്ഡ്രി; ഓടിന-ഓടിയ; ചൊല്ലിനാ
ൻ-യാൻ; നുകം-യുഗം; നീന്തു-കൎണ്ണാടകം-ൟന്തു)

52. ണകാരം പലതും ള ഴ എന്നവറ്റിൽനിന്നു ജനിക്കു
ന്നു. (കൊൾന്തു-കൊണ്ടു; വീഴ്‌ന്തു-വീണു; തൊൾനൂറു-തൊണ്ണൂറു; ഉൾ-ഉണ്മോഹം-

2*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/23&oldid=182157" എന്ന താളിൽനിന്ന് ശേഖരിച്ചത്