താൾ:CiXIV68a.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 12 —

പ. ത; ഉൺ്നാടി-കൃ. ഗാ; വെൾ-വെണ്ണീറ, വെണ്ണിലാവു.) ഖരം പരമായാൽ
ണകാരം മാഞ്ഞു പോകിലും ആം (വെൺ്കുട-വെങ്കുടം; കാണ്പു-കാമ്പു; എ
ണ്പതു-എമ്പതു)

53. ൻ ന ൟ രണ്ടിന്നു പണ്ടു ഭേദം ഉണ്ടു, ഇപ്പോൾ ഒ
ർ അക്ഷരം തന്നെ എന്നു തോന്നുന്നു. നകാരം പദാദിയിലും
തവൎഗ്ഗികളോടും നില്ക്കുന്നതു; ൻകാരം പദമദ്ധ്യത്തിലും പദാന്ത
ത്തിലും റകാരത്തോടും തന്നെ (നകാരം: നല്ല-എന്തു; ൻകാരം: ആടിന. എ
ൻ്റെ-ഞാൻ) പിന്നെ ൻ എന്നുള്ളതു പലപ്പോഴും ലകാരത്തോടു മാ
റുന്നു. (നല്മ-നന്മ; പൊൻപൂ. പൊല്പൂ; ഗുദ്മം, ഗുല്മം-ഗുന്മം.) തെൻകു (തമിഴ-
തെറ്ക്കു) തെല്ക്കു, തെക്കു; നോൻ-(തമിഴ-നോറ്ക്ക) നോല്ക്ക.

54. മകാരം അനുനാസികങ്ങളുടെ ശേഷം വകാരത്തിന്നു
പകരം നില്ക്കുന്നു (ഉൺവാൻ, തിൻവാൻ-ഉണ്മാൻ, തിന്മാൻ എന്നു വരു
മ്പോലെ, അപ്പന്മാർ അതിന്മണ്ണം എന്നവയും ഉണ്ടാം 59.)

d. യ-വ-എന്ന ഉയിൎവ്യഞ്ജനങ്ങൾ. Semivowels. യ. വ.

55. യകാരം താലവ്യസ്വരങ്ങളോടും, വകാരം ഓഷ്ഠ്യസ്വരങ്ങ
ളോടും, * സംബന്ധിച്ചതാകകൊണ്ടു, രണ്ടിനാലും സന്ധിയി
ലും മറ്റും വളരെ പ്രയോഗം ഉണ്ടു. വിശെഷാൽ വകാരം പലതും
താലവ്യസ്വരങ്ങളാൽ യകാരമായ്പോകും (തീവൻ-തീയൻ; അറിവിക്ക-
യിക്ക; നെടുവിരിപ്പു-നെടിയിരിപ്പു; പറവാൻ-പറയാൻ; 21. 28. 29. 51.)

56. ചില യകാരങ്ങൾ ചകാരാദികളിൽനിന്നുണ്ടായി (വായി
ക്ക-വാച്; പയി-പൈ-പചി; അരയൻ, ചൻ; ദശമുഖൻ-തെയമുകൻ ര. ച.
അയൻ-അജൻ; രായർ-രാജാ; പേയി-പിശാച്; ചതയം-ശതഭിഷൿ; ആയിലി
യം-ആശ്ലേഷം). മറ്റ ചിലവ ചകാരങ്ങളായി പോയി (യവനക-ചോ
നക; യാമം-ചാമം-വൈ-ശാ)

പദാദിയിലേ യകാരം സ്വരമായി ചമയും 21 (യമൻ, എമൻ;
ശൈശവം കഴിഞ്ഞെവ്വനം വന്നു സ. ഗോ=യൌ)

* താലവ്യസ്വരങ്ങൾ ആവിതു: അ 12; ഇ 14; ൟ; എ 11. 20. 21. 23: ഏ 28-<lb /> ഐ 29 - ആകെ 6

ഓഷ്ഠ്യസ്വരങ്ങൾ ആവിതു: ഉ, ഊ; ഒ 20. 21; ഓ 31; ഔ 32 ആകെ 5

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/24&oldid=182158" എന്ന താളിൽനിന്ന് ശേഖരിച്ചത്