താൾ:CiXIV68a.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 207 —

e.) കൊല്ലുവാന്മാത്രമുള്ള വിപ്രിയം (കേ. രാ. displeasing enough to induce
to murder).

f.) വെന്തുപോം എന്നോൎത്തൊരു ഭീതി (ഭാര. പ്രസാദം ലഭിപ്പാൻ ഭീതി.
ഭീര.)

4. IN A FEW CASES THIS SUPINE BECOMES A REAL NOUN.

584. പിൻ വിനയെച്ചം എത്രയും ദുൎല്ലഭമായിട്ടു ക്രിയാനാമ
മാകുന്നു (227, 4 കാണ്ക.)

ഉ-ം എനിക്കു തിന്മാൻ കൊടുക്കുന്നു (=തിന്മാനുള്ളതു വളരെ കിട്ടി=ഭോ
ജ്യം) കൂട്ടുവാൻ, കൂട്ടാൻ (=കറി.)

വിഭക്തികളോടും നടക്കുന്നു.

ഉ-ം അത്താഴത്തിന്നു നല്ലവണ്ണം കൂട്ടുവാനും മറ്റും ഉണ്ടാക്കി (ശീല.) സാ
ധാരണമായിട്ടു കൂട്ടുവാൻ്റെ ഇത്യാദി കേൾ്ക്കുന്നു സംസ്കൃതത്തിൽ:
കഥയിതു മുഷിച്ചൽ ഇല്ല (ചാണ=കഥിപ്പാൻ)

5. THE RELATIONSHIP BETWEEN THE FIRST AND SECOND PARTI
CIPLES MAY BE LEARNED FROM THE FOLLOWING CIRCUMSTANCES:

585. മുൻ പിൻവിനയെച്ചങ്ങൾ്ക്കു തമ്മിലുള്ള സംബന്ധ
ത്തെ വിവരിപ്പാൻ തുനിയുന്നു (580, 610 കാണ്ക.)

a.) തുടങ്ങാദികൾ്ക്കു പുരാണത്തിൽ നടുവിനയെച്ചത്താലേ
അന്വയം ഉള്ളു: നേടതുടങ്ങിനാർ (പയ.) ചെയ്യത്തുടങ്ങി, കേഴത്തുടങ്ങിനാർ
മുതലായവ ആവോളം കൃഷ്ണഗാഥയിൽ കാണാം. ഇപ്പോഴും തല്ലു
തുടങ്ങിനാൻ (പദ്യം). അടിപിടി തുടങ്ങി (പടു ഭാ.) മുതലായ ക്രിയാപ്രകൃതി
കൾ (265) നടക്കുന്നു. എന്നാൽ പിൻവിനയെച്ചം ആ സ്ഥാ
നത്തെ അപഹരിച്ചു എന്നേ വേണ്ടു; അടിപ്പാൻ തുടങ്ങി ഇത്യാദി
കളെ വളരെ കേൾ്ക്കുന്നു.

മുൻവിനയെച്ചത്തെയോ ക്രിയാരംഭം കഴിഞ്ഞു എങ്കിലും ശ
ങ്കാവിഹീനം പ്രയോഗിച്ചു വരുന്നു.

ഉ-ം കരഞ്ഞു തുടങ്ങി (ശബ.) ഒരു ബ്രാഹ്മണൻ നാരങ്ങ പറിപ്പാൻ
തുടങ്ങുമ്പോൾ (കൊച്ചിതമ്പുരാൻ്റെ പരിചാരകർ ശാസിച്ചിട്ടു) അതു
കേളാതെ പറിച്ചു തുടങ്ങി (എന്നു പറഞ്ഞു. കൊ. കേ. ഉ.) എന്നാൽ ആ
യവർ വിരോധിക്കുമ്പോൾ ബ്രാഹ്മണൻ പറിച്ചു കൊണ്ടിരുന്നു
താനും. 571, 1, a. and 585, c. ആകൎഷണ ബലാൽ ൟ മുൻവി
നയെച്ചപ്രയോഗം ഏറിവന്നു എന്നു പറയാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/219&oldid=182354" എന്ന താളിൽനിന്ന് ശേഖരിച്ചത്