താൾ:CiXIV68a.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 208 —

b.) കഴിവിനെ കുറിക്കുന്ന ക്രിയകളെ ഇരുവിനയെച്ചത്തോ
ടു അന്വയിക്കും; എന്നാൽ കൂടും, കൂടാ എന്നതിന്നു മുൻവിനയെ
ച്ചവും; കഴിയും കഴിയാ തുടങ്ങിയുള്ളവറ്റിന്നു പിൻവിനയെച്ചവും
പ്രിയം (സഹായക്രിയകൾ 751. 754. മുതലായവ കാണ്ക.)

c.) (European languages would prefer the second Adverbial where the
Malayali finds it more natural to use the first).

അഭിപ്രായാൎത്ഥമല്ല (581, 1) അപേക്ഷാൎത്ഥം (787) മുന്തിവ
ന്നാൽ, മലയാളകാലാനുക്രമത്തിന്നു മുൻവിനയെച്ചമേ പറ്റു.
571, 1. 577, b.

ഉ-ം ദയ ചെയ്തു തരേണം; മനസ്സുണ്ടായിട്ടു എന്നെ രക്ഷിക്കേണം (be so good
as to give; be pleased to care for me തരുവാൻ ദയ ചെയ്യേണം; എന്നെ രക്ഷി
പ്പാൻ മനസ്സുണ്ടാകെണം എന്നിങ്ങനെ ആകാ.

വിശേഷിച്ചു മറവിന പ്രയോഗത്തിൽ "ആതെ" സാധാ
രണമായി "ആയ്വാൻ" എന്ന പ്രത്യയത്തിന്നു പകരം നില്ക്കു
ന്നു (578, 2, c.)

ഉ-ം പോയി ആരുമേ അറിയായ്വാൻ (ഭാര.) ആരുമേ കാണായ്വതിന്നു (ഭാര.)
എന്നതിന്നു ഇപ്പോൾ അറിയാതെ, കാണാതെ ഹിതമായ്പോയി.

IV. പേരെച്ചങ്ങൾ.

THE ADJECTIVE PARTICIPLES.

A. ശബ്ദന്യൂനങ്ങൾ. THE RELATIVE PARTICIPLES.

1. POINTS OF DIFFERENCE BETWEEN ADVERBIAL AND ADJECTIVE
PARTICIPLES.

586. ക്രിയാവിശേഷണത്തിൽ നാമവിശേഷണത്തിന്നു
എന്ന പോലെ വിനയെച്ചത്തിൽ പേരെച്ചത്തിന്നു വിശേഷം
ഉണ്ടു. വിനയെച്ചത്താൽ ക്രിയയെ വിശേഷിപ്പിക്കും പ്രകാരം
പേരെച്ചത്താൽ നാമവിശേഷണം നടക്കുന്നു. വിനയെച്ചം
മുറ്റുവിനയുടെ മുമ്പിൽ എങ്ങനെ, അങ്ങനെ പേരെച്ചം കൎത്താ
വിൻ്റെ മുമ്പിൽ നില്ക്കെണം (162. 362-365. കാണ്ക.) ഇവ
ത്രികാലങ്ങൾക്കു "അ" ചുട്ടെഴുത്തു ചേൎത്തുണ്ടാകുന്നവയത്രെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/220&oldid=182355" എന്ന താളിൽനിന്ന് ശേഖരിച്ചത്