താൾ:CiXIV68a.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 183 —

ധൎമ്മാൎത്ഥകാമങ്ങൾ മൂന്നുമനുഷ്ഠിച്ചാൽ എന്തു ഫലമുള്ളതു, അതു വരും ധൎമ്മം ഒന്നും വ
ഴി പോലെ ചെയ്താൽ (കേ. രാ.) യാവൻ ഒരുത്തൻ്റെ മൂൎദ്ധാവെ തൊടുന്നതു ഞാൻ,
അപ്പോഴെ മരിച്ചവൻ വീഴേണം (കൃ. ഗാ.) വിന്ദുക്കളെ ഉണ്ടാക്കൂ. അത്ര ഏറ സംഖ്യ
ഉണ്ടായി അത്ര സൂക്ഷ്മം (ത. സ. the more.) എങ്ങനെ നീ നശിച്ചീടും, അങ്ങനെ ത
ന്നെ നശിക്കുമവൎകളും (കേ. രാ.) എപ്പോഴു ഞങ്ങളെ കൈവെടിഞ്ഞു കണ്ണൻ, അപ്പോ
ഴെ ഞങ്ങളോ നിന്നടിയാർ (കൃ. ഗാ.)

555. 3. With conditional യഛ്ശബ്ദപ്രയോഗത്തിൽ സംഭാ
വനയും ചേരും. ഉ-ം.

എത്ര ഉണ്ടപേക്ഷ എന്നാൽ, അതു കൊണ്ടു പോക. (ഉ. രാ.) എത്ര ചൊറുണ്ണാം
എന്നാൽ, അത്രയും ഉണ്ടാക്കീടാം; എങ്ങനെ മരിക്കേണ്ടു എന്നതു ചൊന്നാൽ, അങ്ങ
നെ മരിപ്പൻ (മ. ഭാ.) എങ്ങനെ ഭവാനരുളീടുന്നൂതെന്നാൽ, അങ്ങനെ തന്നെ നന്നാ
യി ഭവിക്കും (കേ. രാ.) രശ്മികൾ എന്തെല്ലാം തൊടും എന്നാൽ, തൊട്ട വസ്തു ശുദ്ധമാ
യ്വരും (മ. ഭ.) തത്തൽ സ്വജാതിയിൽ ഏവൻ പ്രധാനൻ എന്നാൽ അവർ ഏതേതു
വേണ്ടതു എല്ലാം കറന്നീടിനാർ (ഭാഗ.)

4. With concessive അനുവാദകവും വരും. ഉ-ം.

ആർ ഒരുവനും യാചിച്ചാൽ എങ്കിലും ആയവനെ കുല ചെയ്യരുതു; എത്ര താൻ
യത്നിച്ചാലും അത്രയല്ലുള്ളു ബലം (കേ. രാ.)

556. They occur in sentences of obvious meaning (following
Sanscrit usage) സംസ്കൃതനടപ്പിനെ അനുസരിച്ചിട്ടു വ്യക്തിയുള്ള
അൎത്ഥത്തോടും യഛ്ശബ്ദപ്രയോഗം ഉണ്ടു. ഉ-ം.

മനുരാജാവു ഏതൊരു കാലത്തിങ്കൽ രക്ഷിച്ചിരുന്നത്, അന്നു വ്യവഹാരവും
ദ്വേഷവും ഉണ്ടായില്ല (വ്യ. മാ=പണ്ടു മനു രക്ഷിക്കും കാലത്തിൽ) മഹ
തിയായിരിക്കുന്ന ധീയുള്ളു യാവൻ ഒരുത്തന്ന് അവൻ മഹാധീയാകുന്നതു (വ്യ. പ്ര.)
ഇന്ദ്രൻ പുലോമജയോടു ചേൎന്നതും പത്മാലയൻ വാണിയോടു ചേൎന്നതും യാതൊരു
ത്തൻ നിയോഗത്താൽ, അവൻ ഹേതുവായി നിങ്ങളിൽ തങ്ങളിൽ ചേരുവാൻ (നള.)

Chiefly in praises, incantations etc. വിശേഷാൽ സ്തുതികളിൽ ഉ
ദാഹരണങ്ങൾ കാണാം.

യാതൊരു ദേവനിൽ ഭക്തിയില്ലായ്കയാൽ പാതകം മൎത്ത്യനു സംഭവിക്കുന്നതും,
യാതൊരു ദേവനെ ധ്യാനിക്ക കാരണാൽ ദ്വൈതഭ്രമം ശമിച്ചാനന്ദലാഭവും, യാതൊ
രു ദേവൻ സമീപസ്ഥനാകിലും ജാതഭ്രമന്മാൎക്കു ദൂരസ്ഥനായതും .... അങ്ങനെ എല്ലാം
ഇരിക്കും മഹാ ദേവൻ ഇങ്ങുള്ളിലുള്ളവൻ നമ്മുടെ ദൈവതം (ശി. പു.) യാതൊരു ദേ
വി സുകൃതികൾ മന്നിരെ ശ്രീദേവിയായതും പാപികൾ മന്ദിരെ അലക്ഷ്മിയാകുന്നതും
പണ്ഡിതന്മാരുള്ളിൽ ബുദ്ധിയാകുന്നതും, യാതൊരു ദേവി സകല ഭൂതങ്ങളിൽ ശക്തി
സ്വരൂപിണിയായ്വസിക്കുന്നതും, യാതൊരു ദേവി ആനന്ദരൂപിണിയായ്വസിക്കുന്നതും,
അങ്ങനെ ഉള്ള ദേവിക്കു നമസ്കാരം (ദേ. മാ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/195&oldid=182330" എന്ന താളിൽനിന്ന് ശേഖരിച്ചത്