താൾ:CiXIV68a.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 148 —

4.) എന്തു.

എന്തു കാമമായി തപസ്സു ചെയ്തു (വില്വ.) എന്തൊരു കാൎയ്യമായി പെരുമാറുന്നു.
(ഭാഗ.) അതിൻ പൊരുട്ടു വന്നു. നിമിത്താദികളും (427.)

5.) അൎത്ഥം.

അശനാൎത്ഥം (ചാണ.) അഭിഷേകാൎത്ഥമാം പദാൎത്ഥങ്ങൾ (കേ. ര.) ലോകോപ
കാരാൎത്ഥമായി (മ. ഭാ.) രാമകാൎയ്യാൎത്ഥം ഉണൎന്നു. (അ. ര.) വിവാഹം ചെയ്തു അൎത്ഥാ
ൎത്ഥമായി; ജീവരക്ഷാൎത്ഥമായി (വേ. ച.)

6.) വേണ്ടി.

ഗുരുക്കൾ്ക്ക് വേണ്ടി (=ഗുരുക്കളെ നിനെച്ചു) (പ. ചൊ.) അവനു വേണ്ടി മരിക്ക
(=മിത്രത്തെ ചൊല്ലി മരിക്ക, മിത്രകാൎയ്യത്താൽ മരിക്ക.) ദൂതനായീടെണം ഞങ്ങൾക്കു
വേണ്ടീട്ടു (നള.) നിണക്കു വേണ്ടി ഇതൊക്കയും വരുത്തി (കേ. ര.)

പിന്നെ വേണ്ടി എന്നതിനാൽ ഒന്നിൻ്റെ സ്ഥാനത്തിൽ
നില്പതും വരും.

ഉ-ം എനിക്കു വേണ്ടി അങ്ങിരിക്ക. താതനു വേണ്ടി മറുക്കിൽ രഘുപതിക്കു
വേണ്ടി വനവാസം കഴിക്ക (കേ. ര.)


5. പഞ്ചമി. ABLATIVE.

a. അപാദാനം. Ablative (Removal, Origin.)

469. Sanscrit Examples പഞ്ചമിയാകുന്ന അപാദാനം മലയാ
യ്മയിൽ ഇല്ല; വിനയെച്ചത്താലത്രെ വരും. സംസ്കൃതത്തിലെ
ഉദാഹരണങ്ങളെ ചൊല്ലാം.

1.) ഉദയാൽ പൂൎവ്വവും അസ്തമാനാൽ പരവും; സങ്ക്രമാൽ പരം പതുപ്പത്തു നാ
ഴിക (തി. പ.) ചെന്ന വാസരാൽ മൂന്നാം നാൾ (മ. ഭാ.) സ്നാനാദനന്തരം (അ. ര.)

2.) മോഹാദന്യമായി (കൃ. ച.) ത്വദന്യയെ കണ്ടില്ല (കേ. രാ.)

3.) ബുദ്ധിഭ്രമാൽ ബുധജനം ക്ഷമിക്ക. സാഹസാൽ ചെയ്ത തപസ്സു (ഉ. ര.)

ചൊന്നാൻ പരിഹാസാൽ (ഭാഗ.) ൟശ്വരാജ്ഞാബലാൽ (പ. ത.)

Adverbial Ablatives denoting a former cause പൂൎവ്വഹേതുക്കളെ
കുറിക്കുന്ന അവ്യയപഞ്ചമികൾ പലതും ഉണ്ടു (വേഗാൽ,-ശാപബ
ലാൽ,-അനുഗ്രഹാൽ,കൎമ്മവശാൽ,-ഓടിനാർ പേടിയോടാകുലാൽ. (മ. ഭാ.)

470. The suffix ഇൻ of poetical Tamil is rare പഞ്ചമിക്കു
ചെന്തമിഴിൽ ഇൻ എന്നതു ഉണ്ടു. അതു മലയായ്മയിൽ എത്ര
യും ദുൎല്ലഭം. മുടിയിന്നടിയോളവും (സ്തു.) മേലിന്നിറങ്ങുക (മ. ഭ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/160&oldid=182295" എന്ന താളിൽനിന്ന് ശേഖരിച്ചത്