താൾ:CiXIV68a.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 149 —

Locative sufficing ചിലപ്പോൾ സപ്തമി തന്നെ മതി.

ആസംഗത്തിൽ വേറായൊരു സംഗം (നള.)

ഏകാരവും പോരും.

സത്തേ ചിത്തന്യമാകിൽ, ചിത്തേ സത്തന്യമാകിൽ (കൈ. ന.)

അവസ്ഥാവിഭക്തിയും.

രഥം ഇറങ്ങിനാൻ (കേ. ര.)

471. ഇരുന്നു and other adverbial Participles ഇരുന്നു മുതലാ
യ വിനയെച്ചങ്ങളെ പറയുന്നു.

1.) എങ്ങിരുന്നിഹ വന്നു (വൈ. ച.) പരരാഷ്ട്രങ്ങളിലിരുന്നു വന്നു (കേ. ര.)
ഇതു കൊടുന്തമിഴ്‌നടപ്പു.

2. അവനെ വിട്ടോടി. സ്വപ്നം കണ്ടിട്ടുണൎന്നവനെ പോലെ. നിദ്ര പോ
യുണൎന്നപിൻ (കൈ. ന.) അവൾ പെറ്റുണ്ടാകുവോർ (മ. ഭാ.)

472. Certain Terms of Place and Time തൊട്ടു, തുടങ്ങി, ആദി,
മുതൽ സ്ഥലകാലക്കുറിപ്പുകൾ.

1.) തൊട്ടു തുടങ്ങി മുതലായവ.

കാരണം ആദിതൊട്ട് ഏകിനാൻ (കേ. ര.) ആനനം തൊട്ടടിയോളവും. അടി
മലർ തൊട്ടു മുടിയോളവും (=ഓടു.) പോയന്നു തൊട്ടുള്ള വൃത്താന്തം (കൃ. ഗാ.) പൂരുവി
ങ്കന്നു തൊട്ടു ഭരതൻ തങ്കലോളം നേരം (മ. ഭ.)

ഇന്നു തുടങ്ങി സഹിക്കെണം. അന്നു തുടങ്ങി (നള.) ഇപ്പോൾ തുടങ്ങീട്ടു (മ. ഭ.)
കൌമാരവയസ്സിൽ തുടങ്ങി (പ. ത.) അസ്തമിച്ചാൽ തുടങ്ങി ഉദിപ്പോളവും (വൈ. ശ.)

2.) അതു പോലെ മുതൽ, ആദി എന്നവയും കൊള്ളിക്കാം.
കഴിഞ്ഞു 10 മാസം അഛ്ശൻ കഴിഞ്ഞതു മുതൽ (ചാണ.) വടക്കേതാദിയായിട്ടു
അവറ്റിൻ പേരും ചൊല്ലാം (ഭാഗ.)

രണ്ടാമതാകിയ മാസം മുതൽ തൊട്ടു (ഭാഗ.) ഇന്നെക്കു രണ്ടു കൊല്ലം മുതൽ.

473. Especially by the adverbial Participle നിന്നു ഇപ്പോൾ
പ്രത്യേകമായി നടക്കുന്നതു നിന്നു എന്നുള്ള വിനയെച്ചം.

1.) With Locative meaning അതും ചിലപ്പോൾ സപ്തമിയു
ടെ അൎത്ഥത്തോടും കാണും.

(ഉ-ം കാളിയൻമേൽനിന്നു നൃത്തം കുനിച്ചു. ഉച്ചത്തിൽനിന്നലറി (മ. ഭാ.) പാ
കത്തിൽനിന്നു (ചാണ=പാകത്തോടെ.) തിന്മെയിൽനിന്നുള്ള വന്മുസലം (കൃ. ഗ.)
കൊവിൽക്കൽനിന്നു വിചാരിക്ക. കോയില്പാട്ടുനിന്നു മുതലായ സ്ഥാനനാമങ്ങൾ.)

2.) Denoting Separation, Departure പഞ്ചമിയുടെ അൎത്ഥമായാ
ൽ വിയോഗവും പുറപ്പാടും കുറിച്ചു നില്ക്കും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/161&oldid=182296" എന്ന താളിൽനിന്ന് ശേഖരിച്ചത്