താൾ:CiXIV68.pdf/924

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വടിയുക — വടുവൻ 902 വട്ട — വട്ടക്കൺ

വടിയുക T. M. (വഴിയുക) 1. to overflow, flow
downwards, ebb, trickle. 2. So. to dry up.

വടിവട്ടം V1. front part of the house.

വടിവു Te. T. M. 1. form, size = വണ്ണം, manner,
figure നരചിങ്ങവ. മാനാൻ, ഇളക്കവല്ലാവ.
RC. so as to become unremovable. ആകാ
ശത്തിൽ കാർവടിവു കാണുന്നു clouds are
gathering. — Different kinds of handwrit—
ing: ഉരുണ്ട or പണവ. a round hand, പ
രന്നവ. a free hand, കോൽവ. court—hand,
chain—writing, ഗജവടിവു text—hand, ചതു
രവ. (lawyer's hand, engrossing), approach—
ing Tamiḻ letters, ചാഞ്ഞവ. leaning towards
the left. 2. beauty വടിവായി ഉടുത്തു VetC.
properly, nicely. വടിവിൽ കേട്ടു, വടിവി
നോടു വന്നു etc. വടിവാണ്ടുകൊണ്ട വാഹ
നം, വടിവാർ പള്ളിവില്ലു RC. 3. a cur—
rent V1.

I. വടു vaḍu T. M. (=വടി 4?). 1. Mark of
stripe, scar, wale പൊറുപ്പിച്ചു പുണ്ണും വടുവും
മാച്ചീടിനാൾ AR. ചോരയുടെ വടു blood—stain.
കാൽവടു foot—print, പാമ്പിന്റെ വടു the
trail of a snake. വണ്ടിയുടെ വ. impression
of a wheel, indent. 2. a wart, mole, freckle.
വ. ആക്ക to blot, വടുകിടുക So. to tattoo.

II. വടു. C. Te. Tu. Thin, poor. — S. a dwarf,
Brahman lad, pupil വടുരൂപിയായി Bhg.
(= വാമനൻ). വന്നതു കൊള്ളാം വടുക്കളേ SiPu.
വടുവാകിന പുരുഷൻ PT. ഏതു വടുവിവൻ,
ചണകജൻവടു Mud.

വടുക്ക Rh. Capparis baducca or Rheedii.

വടുകൻ vaḍuγaǹ 1. (C. ബഡഗ northern).
A Telugu man. വടുകപ്പറ doe. a drum of
barons. വടുകപ്പുളി pome—citron. വടുകു V1. the
Telugu or Baḍaga language. 2. (വടു II.) a
bondsman, f. വ'ത്തി; a renegade of Mapl,
domestic slave. വടുവനു വടി prov.; ഞാൻ അ
വന്റെ വടുവനോ. 3. (വടുകു = വടു) pitted
with small—pox V2. 4. N. pr. m. & f.

വടുപ്പം (loc.) Tying 2 cocoa—nuts together (C.
വടിക്ക also :"to lash").

വടുവൻ,— ത്തി, see വടുകൻ.

വട്ട vaṭṭa 1. (C. baṭṭal, T. വട്ടിൽ). 1. A cup,
bowl; esp. perforated cup for a time—piece നാ
ഴിക വ.548; also ചങ്ങലവട്ട a travelling lamp,
see വട്ടക, 2. T. aC. way മകൻ വ. പാഞ്ഞു
പോയി went astray (loc.). 3. B. a common
gum—tree.

വട്ടക 1. a basin, platter, censer of metal കൈ
വ. (in യാഗം). 2. & വട്ടകപ്പലിശ a square
shield ഓട്ടുപലിശ. in Bhadracāḷi temples.

വട്ടമലക്കം Trav. a gymnastic feat. (798).

വട്ടം vaṭṭam 5. (C. Te. വടു round = വൾ, or
Tdbh. of വൃത്തം). 1. A circle, globe, round—
ness വട്ടമൊത്ത ചൎമ്മം KR. a perfectly round
shield. ൭൦൦ യോജന വ'മായുള്ള ലങ്ക AR. അ
തിൻ വ. പൊക്കം Bhr. circumference & height.
വ. opp. വിട്ടം Gan. വ'ത്തിൽ പാഞ്ഞുഴന്നു CG.
frightened women, met. വട്ടത്തിൽ ആക്കിക്ക
ളക No. = to fool, മട്ടിക്ക. 2. a cymbal, disk
of sugar, potter's wheel, mill; broad space
(മുക്കാൽ വ. 824). 3. adv. around തീക്കൊള്ളി
കൊണ്ടു വ. വീയുന്ന നേരത്തു Bhg. വ. കൂടുക
to meet in a circle, assemble. 4. assemblage
of things, preparation ഓരോ വ'ങ്ങൾ കൂട്ടി
Bhg. നെയ്യും തീയും വ'ങ്ങൾ കൂട്ടിക്കൊണ്ടു PT.
for an ordeal. വ'ങ്ങൾ ഊട്ടിന്നു കെട്ടിച്ചുമന്നു
PT. പ്രയാണ വ'ത്തിന്നു വിട വഴങ്ങി TR. left
the work to prepare for his journey. ഒട്ടൊട്ടെ
നിക്കും തുരഗങ്ങളോടുള്ള വ'വും വ്യാപാരമാൎഗ്ഗ
വും ഉണ്ടു Nal. I have some experience with
horses. 5. aspect of things & circumstances.
കലഹത്തിന്നു വ. warlike. സകലവും നല്ല കഴി
ച്ചലിന്റെ വ'മായിരുന്നു all looked comfort—
ably. കാൎയ്യങ്ങൾ വൎദ്ധനെക്കുള്ള വട്ടമായി TR.
my prospects brightened. 6. time, turn പല
വ., മൂവേഴു വ. KU. കൃഷിക്കുള്ള വ. time for
agricultural labors. 7. agio in exchange=
വട്ടി, interest on money—orders വ. നൂറ്റിന്നു
രണ്ടു TR. on Govt, paper. ചെല്ലാത്ത പൊന്നി
ന്നു വ. ഇല്ല prov. വ. ഏറി കുറഞ്ഞു പോക
(prh. fr. വൃദ്ധം).

വട്ടക്കൺ (1) a rolling or threatening, promi—
nent eye വ. വിട്ടു തുടങ്ങിനാർ CG.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/924&oldid=185070" എന്ന താളിൽനിന്ന് ശേഖരിച്ചത്