താൾ:CiXIV68.pdf/873

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂപ്പു — മൂൎഖപു 851 മൂൎഖമ — മൂൎദ്ധാ

VN. മൂപ്പു of മൂക്ക q. v. (മൂപ്പൻ etc.).

മൂരി mūri T. M. 1. A bullock, ox മൂരി ചേൎക്ക
to yoke it. മൂ. യോടു ചോദിച്ചിട്ടു വേണമോ
നുകം വെപ്പാൻ prov. 2. a high billow കടൽ
മൂ. V1. 3. So. T. numbness, apathy, stiffness
മൂ. കളക B., മൂരി വിടുക V1. to stretch oneself.
ഞോള ചാടുക മൂരിയും Nid 22.

I. മൂരുക, രി Tu. M. To stretch oneself മൂരി ശരീ
രത്തിൽനിന്നു ശരങ്ങൾ KR. his body bristled
with arrows.

[മൂരിച്ചു വന്നു Mpl. Er̀. = നിവിൎന്നു].

മൂരി നിവിരുക to stretch oneself ഉണൎന്ന ഭാ
വാൽ മൂ’ൎന്നു ChVr. മാരൻ ആ നേരത്തു മൂ’ൎന്നു
CG. ദൂതൻ, രാക്ഷസൻ മൂ’ൎന്നു KR.

II. മൂരുക mūruɤa T. M. Tu. (T. C. മുരി = മുറി
q. v.). 1. To cut, cut up a hog etc. മുല മൂൎന്ന
മൂലം AR.; to tap a palmtree for toddy (= ചെ
ത്തുക). 2. to reap വിരോധിച്ച നെല്ലു മൂൎന്ന
തിന്നു ശിക്ഷയില്ല TR. മൂൎന്നു മുറിച്ചു കൊണ്ടവന്ന
നെല്ലു No.

മൂൎക്കുക to sharpen മൂൎക്കുന്ന, മൂൎത്തുള്ള ബാണങ്ങൾ
CG. കൂൎത്തു മൂൎത്തിരിക്കുന്ന നഖം Bhr.

VN. മൂൎച്ച 1. sharpness, edge മൂ. യേറീടുന്ന കോൽ
CG. ആയുധങ്ങളെ മൂ. കൂട്ടുവിൻ ഊട്ടുവിൻ
ChVr. whet your swords! മൂൎച്ചയില്ലാത്ത
കത്തി a blunt knife. 2. keen sharp wit
മൂ. ചാൎച്ച അറിയാ prov. 3. time of reap-
ing നേൽമൂൎച്ച കൂടുന്നു harvest is near.

മൂൎച്ചക്കത്തി (3) No. a sickle.

denV. മൂൎച്ചിക്ക to become sharper ദീനം മൂ’ച്ചു,
ഉൾക്കാമ്പിൽ മദനമാൽ മൂ’ച്ചു Bhr. (S. മൂ
ൎഛിക്ക to grow vehement).

മൂൎപ്പു So. sharpness — മൂൎപ്പിക്ക to whet.

മൂൎഖൻ mūrkhaǹ S. (മൂൎഛ) . 1. Blockhead, rude,
vicious PT. = മൂഢൻ. 2. M. = മുറുക്കൻ a poison-
ous snake മൂ’നെ തിന്നുന്ന നാടു prov. (often
മു’ൻ പാമ്പു as ഉൾപ്പെട്ട മുള്ളും മു’ൻ പാമ്പും എ
പ്പേർപ്പെട്ടവയും doc). Kinds: എട്ടടിമൂ., എഴു
ത്താണി —, കാട്ടു — Boa, കൈതമൂ. hedge-snake
പുല്ലാഞ്ഞിമൂ. etc.

മൂൎഖത, — ത്വം S. stupidity, obstinacy.

മൂൎഖപുലം (doc.) a snake’s abode (2).

മൂൎഖമതി vicious മൂ. യായ കൈകേയി AR.

മൂൎഛ mūrčha S. (to congeal, stiffen, see മൂരി 3.).
Fainting, swoon; = അരുതായ്ക Asht. ഗൎഭത്തിൽ
നിന്നു നിൎഗ്ഗമിച്ചിട്ട് 27 ദിവസം മൂൎഛ്ശാവസ്ഥയേ
പ്രാപിച്ചാൻ Adws.

മൂൎഛന S. 1. id. മൂ’നാ പൂണ്ടുതുടങ്ങി CG. from
love-sickness. കാമത്തിന്റെ മൂ. നിമിത്തം
Bhr. infatuation. 2. the 7th part of a scale
(ഗ്രാമം); tone in music ഗ്രാമങ്ങൾകൊണ്ടും
നന്മൂൎഛനംകൊണ്ടുമായാനന്ദമാമാറു പാടി
പ്പാടി CG.

denV. മൂൎഛിക്ക (S. മൂൎഛ) to swoon ഇത്തരം
കേട്ടു മൂ’ച്ചു പതിച്ചു KR. മൂ’ച്ചു വീണു Bhg.
മൂ’ച്ച കോപം Bhg. = മന്ദിച്ച. (opp. മൂൎച്ചിക്ക
under മൂരുക).

part. ക്ഷുൽപിപാസങ്ങൾകൊണ്ടു മൂൎഛിതർ
Nal. fainting.

മൂൎത്തി mūrti S. (മൂൎഛ or fr. മുറു or മുഴുക്ക con-
densation). 1. Solidity, matter. 2. form, shape,
body തൻ മൂ. ത്യജിക്ക Bhg. to sacrifice his life;
esp. of Gods & their emanations ശിവമൂ. കൾ,
or images ദേവസ്ഥാനത്തു ദേവമൂ. യും പിടിച്ചു
കൊണ്ടു പോയി, also ദേവമൂ. രൂപം TR. പര
മാത്മാവവതരിച്ച മൂ. ഭേദങ്ങൾ Bhg. കാരണ
മൂൎത്തി the first cause = കാരണരൂപൻ; കാരു
ണ്യമൂൎത്തി, പരമാനന്ദമൂൎത്തി AR. 3. a person
ത്രിമൂ., esp. demon മന്ത്രമൂൎത്തി q. v., മൂ. ദോഷം
തട്ടുക ഇല്ല Tantr. മൂ. തുള്ളൽ, മൂ. യാട്ടം the dance
of those possessed by spirits. 4. Tdbh. of മൂ
ൎദ്ധാ the head, ചാരിച്ചു മൂ. ക്കിടുക a. med. MM.
മൂ. യിലും മുകന്നു RC. മൂ. പൊട്ടിച്ചിരിച്ചു മുകിൽ
വൎണ്ണൻ CC. മൂ. പിടിച്ചനുഗ്രഹിച്ചു or ഗുണം
വരുത്തി TP.

മൂൎത്തിമാൻ m. നരമൂ. Bhr. — മൂ. മത്തു n. S.
having shape, Bhg.

മൂൎത്തീകരിക്ക to assume a shape, be embodied.
അസൂയതാ മൂ’ച്ചു വന്നു KR. incarnate envy.

മൂൎദ്ധാ mūrdhā S. (മൂൎത്തി 4 fr. മുറ്റു?). The head,
pate മൂ. പുകഞ്ഞു. prov. — Loc. മൂൎദ്ധനി എറിഞ്ഞു
AR. at his head. അചലമൂൎധ്നി KR. on the top.
മൂൎദ്ധാവിങ്കൽ ഘ്രാണിച്ചു Sk. = ശിരസി മുകന്നു
(parents their children).


107*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/873&oldid=185019" എന്ന താളിൽനിന്ന് ശേഖരിച്ചത്