താൾ:CiXIV68.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അരക്ഷ — അരങ്ങു 47 അരച — അരത്തം

of the മലയനുഭവങ്ങൾ TR. — of two kinds
പച്ചരക്കു, കോലരക്കു GP 75. the latter also
അരക്കുതിരി.

അരക്കില്ലം Bhr. the lac palace (ജതുഗേഹം S.)

2. red അരക്കാമ്പൽ red Nymphæa അ.’നിറം
crimson.

അരക്ഷണം arakšaṇam S. 1. Not preserv-
ing അരക്ഷിതാവായ രാജാവ് Bhr. 2. അര
q. v. + ക്ഷണം‍ half a moment.

അരക്ഷസം arakšasam S. (രക്ഷസ്സ്) ലോകം
അ’മായീടും KR. The world will be freed from
the Rāxasas.

അരഗൻ araġaǹ (?) Eel MC.

അരങ്ങു araṅṅu T. M. (Tdbh. രംഗം) 1. A stage,
scene, place for public exhibition (= കളിപ്പുര,
കളരി) കൂത്തരങ്ങത്തു Bhr. അടുക്കളയല്ല അര
ങ്ങത്രേ prov. not in a corner, publicly, അര
ങ്ങും അടുക്കളയും സംശയമുള്ളവർ KU. convict-
ed or suspected of breach of caste. 2. the
cloth with which puppet-players cover them-
selves അ. പിടിക്ക V1. to fix that cloth പി
ച്ചകമാല അ. തൂക്കി for a marriage (po.)
3. & അരങ്ങം Srīrangam കണ്ടിക്കു മീത്തൽ അ
രിങ്കമാല TP. [adulteress.

Cpds. അരങ്ങഴിക്ക to disgrace publicly f. i. an

അരങ്ങഴിയുക to disgrace oneself.

അരങ്ങിടുക to commence B.

അരങ്ങേറുക to exhibit publicly.

അരങ്ങേറ്റം public exhibition, a play; അ.
കഴിക്ക to open the stage with the farces
of the buffoon. അവൾക്ക് അ. കഴികവേ
ണം TP. she may exhibit herself as an
accomplished gymnast.

അരങ്ങേറ്റു a drama. അ’റ്റിന്നു 2000 ഉറുപ്പി
ക കഴിച്ചു, അ. നല്ലവണ്ണം ഘോഷിച്ചു കഴി
ഞ്ഞു TR.

അരങ്ങുക araṅṅuɤa T. M. (അരയുക) & v. a.

അരക്കുക, ക്കി Bruising gently, to remove
the husk by rubbing.

അരങ്ങൽ the socket on which a door turns,
also അരങ്ങൽ തിരുകുറ്റി V1.

അരചൻ araǰaǹ T. M. C. Te. (രാജാ) King,
also അരശൻ KR. അരയൻ vu. അരചൻ വീ
ണാൽ പടയോ prov. after checkmate.

അരചവംശം, — മക്കൾ Royal family.

അരചം, അരചു 1. Royalty അരചാണ്ടു തുടങ്ങി
Bhr. began to reign ഇളയരശായിട്ടഭിഷേ
കം KR. co-regency. അരചു ചൊല്ക, വെക്ക
V1. give check, അരചുവാഴ്ച reign. 2. con-
stitution അരചിടുക, വരുത്തുക to order,
settle, അ. അഴിഞ്ഞു, ഒഴിഞ്ഞു to be without
head or order V1. 3. അരചു = അരയാൽ,
അരശപാദപം CCh. (hence പൂവരചു Hibis-
cus populneus). അരചിപ്പുല്ല് a grass (S.
ഗൎമ്മുൽ).

അരഞ്ഞിൽ arańńil The buttress tree (? =
അഴിഞ്ഞിൽ).

അരടു araḍu Wooden axletree (opp. ശവേല) V1.

അരട്ടുക see അരളുക.

അരണ araṇa T. M. Tu. The green house-
lizard, Lacerta interpunctula, said to be poi-
sonous (അ. തൊട്ടാൽ ഉടനെ മരണം prov. &
forgetful (അ’ക്കു മറതി); hence അ’യുടെ ബു
ദ്ധിക്കാരൻ forgetful. ആലിപ്പഴത്തിന്നരണകൾ
പോലവെ KR.

അരണി araṇi S. Wood kindled by attrition,
Premna spin. fig. ഗുരുവായിരിക്കുന്നൊരരണി
മേൽഭാഗത്തും ശിഷ്യാരണി കീഴ്ഭാഗത്തിലും
രണ്ടും ഒന്നിച്ചുരുമ്മീട്ടുണ്ടായ വചനജ്ഞാനാഗ്നി
യാൽ ശിഷ്യൻ ശുദ്ധനാം Bhg.

അരണിമരം = ചമതു KU. അരണിയും അഗ്നി
ത്രിതയവും KR. in sacrifice.

അരണിക്കുരുന്നു a med.

അരൺ araṇ T. a M. Stronghold (അരണ്യം?)
അരണിക്ക to be perverse; അരണിപ്പു being
impregnable V1. — അരണിയൽ കിഴക്കിൻവാ
തില്ക്കൽ RC 13. at the eastern gate of the fort.

അരണ്യം araṇyam S. (അരണം far) Forest.

അരതി araδi S. (അ) Uneasiness.

അരത്തം arattam (Tdbh. രക്തം) Red, an

offering of chunam & saffron. കോലരത്തം ക
ഴഞ്ചു a med. അരത്തവും തേവതാരവും ഉണക്കി
MM. (prh. = അരത്ത).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/69&oldid=184214" എന്ന താളിൽനിന്ന് ശേഖരിച്ചത്