താൾ:CiXIV68.pdf/335

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോ — കോങ്കണ്ണു 313 കോച്ച — കോടാലി

I. കോ kō Imp. of കൊൾക=കൊൾ q.v.

II. കോ & കോൻ T. M. King (comp. കൊലു)
in കോയിൽ, കോവിൽ, കോവേറുകഴുത.

കോകം kōγam S. Wolf, V1. ruddy goose, ചക്ര
വാകം. (കോകങ്ങൾ എല്ലാം പുലൎന്നു തുടങ്ങി CG.)
കോകനദം. (po.)=ചെന്താമര.
കോകശാസ്ത്രം see കൊക്കോകം.

കോകിലം kōγilam S. Black cuckoo, കുയിൽ.
കോകിലപ്രലാപിനി Nal. lamenting in cuc-
koo tunes. കോകിലനാരി പോലെ നീ പര
ഭൃത Bhr. കോകിലമൊഴിയാൾ KR.

കോക്ക kōkka T. M. C. (So. കോൎക്ക) To string
together as a garland, pearls, beads, to thread
a needle. മാല കോത്തുതരുന്നു Nal. ഏടുകൾ കോ
ത്തു കെട്ടി MR. (accounts). ദന്തികളെ തന്റെ ദ
ന്തമാം കുന്തങ്ങളിൽ കോൎത്തിട്ടു നടക്കയും SiPu 4.
(of a Rāxasa). — അവർ അന്യോന്യം കൈകോ
ത്തു തമ്മിൽ മെല്ലേ പിടിച്ചു നടന്നു KR 4. (in a
cave, walking hand in hand). സഞ്ചിക്ക് ഇരു
പുറവും നൂൽ കോത്തിരിക്കുന്നു jud.
കോക്കട്ടിൽ a couch strung with ropes, used
for shampooing. [ശങ്ങൾ CG.
CV. ഗോപികൾ കണ്ഠത്തിൽ കോപ്പിച്ചുളള പാ
VN. കോച്ചിൽ, കോപ്പു, കോവ q.v.

കോക്കരണി kōkkaraṇi (കോ, കോൾ?) An
oblong tank, large well with steps V1. കോ'
യിൽ ഇട്ടാൽ MP. (No. & So. കൊക്കരണി).

കോക്കാൻ kokkāǹ (fr. Coch. to Cal. & Palg.
) A cat escaped into the jungle & living on
depredation, പൂച്ച മൂത്ത കോ. (prov.); jungle-
cat MC.; also=പോക്കാൻ Palg.

കോക്കിറി kōkkir̀i So. (കൊക്കര?) Pouting at
one, mimicry; കോ. കാട്ടുക. to pout.

കോക്കൂറു kōkkūr̀ụ (കോൾ ?) Lot, lottery V1.2.
കോക്കൂറിടുക, even — റിക്ക, V1. to cast lots.
കോക്കൂറ No. a dangerous insect.

കോക്കൊട്ടു kōkkoṭụu̥ (കോൽ) 1. Short stick,
used for planting. 2. B. crowbar.

കോങ്കണം S. see കൊങ്കണം.

കോങ്കണ്ണു kōngaṇṇu̥ Squint eye (fr. കോൺ);
കോങ്കണ്ണൻ., — ണ്ണി f. squint-eyed. ചീങ്കണ്ണനു
കോങ്കണ്ണി prov.

കോങ്കാൽ (കോൺ) pillar of a corner.

കോച്ച kōčča V1. 1.=കോച്ചിൽ. 2.=പാള.

കോച്ചാട kōččāḍa So., Palg., No. partly. The
web of cocoanut branches; (even കൊച്ചാട്
V1. 2.)=കോഞ്ഞാട്ട (see below) & അരുപ്പാര,
used for straining; see കൊച്ചു, കൊഞ്ചു.

കോച്ചിൽ kōččil (കോക്ക) What appears like
a string, amenta of pepper (കൊഴി), pod or
legume (കോതു). — കോച്ചിലിൽ വിളയുന്നവ
leguminous grains (opp. the gramineous) കോ
ച്ചിലിൽ അടങ്ങി കിടക്കുന്ന എളളിന്മണി CS.
sesam husk.

കോച്ചുക kōččuγa (C. കോശ crooked) To be
contracted; So. to shudder. കോച്ചിനോവു V2.,
കോച്ചി വലിക്ക of spasms, see കൂച്ചു.
VN. I. കോച്ചു (=II. കോച്ചൽ 1.). കോ'ം കൊ
ളുത്തും NoM.
II. കോച്ചൽ 1. contraction, cramp. 2. side,
direction തെക്കേക്കോച്ചൽ etc. 3. western
side of a compound.

കോഞ്ഞാടു kōńńāḍu̥, B. കോഞ്ഞാട്ട So.
the same as കോച്ചാട q. v. (Comp. കോച്ച 2.)

കോജ P. khwāǰah. 1. A man of distinction,
a rich merchant. കോഴിക്കോട്ടു കോജ or കോയ
a rich settler at Calicut, who created the naval
power of the Samorin, & helped him to conquer
Cochin; a feudal prince KU. 2. title of teachers
, etc. കോജയായ തമ്പുരാനേ (Mpl.) invocation
of Mohammed.

കോട kōḍa T.M. (കുടകു?) West wind, cool wind;
West കോടക്കാറ്റു (V2.=മേല്ക്കാറ്റു), — പ്പുറം,
—മഴ etc. [soon-clouds.
കോടക്കാർ കൂന്തലാൾ RS. with hair-like mon

കോടങ്കി kōḍaṇgi C. Te. T. Buffoon, harle-
quin. —
കോടഞ്ചി a class of Pāṇar. [ത്തു PT.

കോടരം kōḍaram S. Hollow of a tree, മരപ്പൊ

കോടാകോടി see under കോടി 4.

കോടാലി kōḍāli T.M.C. Te. (ഗൊഡലി) Axe,
hatchet വൃക്ഷം കണ്ടിപ്പാൻ കോടാലി PT. No.
also — ളി f.i. വാളും പലിശയും കോടാളിയും
എടുത്തു TR.


40

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/335&oldid=184481" എന്ന താളിൽനിന്ന് ശേഖരിച്ചത്