താൾ:CiXIV68.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉദരം — ഉദാസീ 131 ഉദാഹ — ഉദ്ധരി

on saving plans. ഉപദേശസൂൎയ്യൻ ഉ. പ്രാപിച്ചു
KeiN.

ഉദയകാലം morning.
ഉദയവൎമ്മൻ N. pr. the first Cōlattiri Rāja.
der V. ഉദിക്ക (part. ഉദിതം) to rise. അന്നേ
ദിനം ഉദിച്ചു KR. സൂൎയ്യൻ, ചന്ദ്രൻ etc. മക
ന്റെ രൂപം കണ്ണിൽ ഉദിച്ചു came up. മാന
സത്തിൽ ചിന്ത ഉദിത്തിതു RC. നിൻ അക
താരിൽ ഉദിച്ചവാറെങ്ങനെ Bhg. നാവിൽ
ഉദിക്ക സല്ക്കഥ Anj.

CV. ഉദിപ്പിക്ക f.i. ആനന്ദം ഉദിപ്പിപ്പതു RC.
create joy. പാദപത്മം എന്നുള്ളിൽ ഉദിപ്പി
ച്ചേൻ Bhg. called up the image of.

ഉദരം uďaram S. 1. Belly. 2. uterus (hence
സഹോദരൻ) 3. dropsy. ഉ'ത്തിന്റെ ഉത്ഭ
വം Nid. = മഹോദരം.
ഉദരപൂൎത്തി = വയറു നിറെക്കുക.
ഉദരരോഗം disease of the stomach (& ഉ. 3).
ഉദരശൂല a med., a colic.
ഉദരാഗ്നി digestive power = ജഠരാഗ്നി.

ഉദാനൻ uḍānaǹ S. (അൻ) One of the 3, 5 or
10 airs, വായു.

ഉദാരം uḍāram S. Excellent (ഉദ്+അർ); gene-
rous, liberal. ഉദാരൻ. ഉള്ളിൽ തെളിഞ്ഞുണര
വേണം ഉദാരമൂൎത്തേ (prayer). — adv. സ്തുതി
ചെയ്തുദാരം CCh.
ഉദാരത 1. excellency, esp. generosity, munifi-
cence. 2. M. negligence (= ഉദാസീനത)
— vu. ഉ'ക്കേടു. ഉദാരതകൂടാതേ. V2. dili-
gently. വലിയ ഉദാരതക്കാരൻ most care-
less. പണി ഉ'യാക്ക & ഉദാരത്താക്കുന്നു vu.
neglects his work.

ഉദാവൎത്തം udāvartam S. Obstruction of
fluids, a class of diseases; also ഉദാവൎത്തനം
Nid.

ഉദാസീനൻ udāsīnaǹ S. (ആസ്.) Sitting
aside, unconcerned, neutral ശത്രുമിത്രൌദാസീ
നഭേദം ഇല്ല Bhr 1. (in God).
ഉദാസീനത neutrality, carelessness, inat-
tention. ജന്മികളുടെ ഉ. കൊണ്ടു നടത്താതെ
തരിശായ്ക്കിടക്ക MR. by the owner's indiffer-
ence.

ഉദാഹരണം udāharaṇam S. Illustration,
example.

ഉദാഹൃതം mentioned. —
denV. ദു:ഖം ഉദാഹരിച്ചു CCh. related.

ഉദിതം udiδam S. 1. part, of വദ്, Spoken.
2. ഉദ്+ഇ see ഉദയം, ഉദിക്ക.

ഉദീച്യം udīčyam S. (ഉദൿ) Northerly.
ഉദീച്യന്മാർ KR. the Northerners.

ഉദീരിതം udīriδam S. (√ ൟർ) Spoken, പി
ന്നെ എന്തുദീരണം. Nal. why talk more!
ഉദീൎണ്ണം excited ഉദീൎണ്ണകോപേന CC.

ഉദുംബരം (old) = ഉഡുംബരം (mod.) S.
Fious glom.

ഉദ്ദണ്ഡൻ uddaṇḍaǹ S. Whose stick is raised,
tyrant ഉ'രായുള്ള രാജാക്കൾ.

ഉദ്ദീപനം uddībanam S. Exciting.

ഉദ്ദേശം uddēšam S. 1. Pointing out, intention,
aim. 2. ഉ. ഒരുലക്ഷം So. = ഏകദേശം.
den V. ഉദ്ദേശിക്ക to point or aim at, have in
view. ഉ'ച്ചു പറഞ്ഞു hinted at, alluded to
(part. ഉദ്ദിഷ്ടം).

ഉദ്ധതൻ uddhaδaǹ S. (ഹൻ) Arrogant, rude
PT. also of Cr̥shṇa ഉ'നായിട്ടു യുദ്ധം തുടങ്ങി
നാൻ CG. —
മിടുക്കൻ എന്നുള്ളൊരുദ്ധതത്വം നടിക്കോ
[ല. CC.

ഉദ്ധരിക്ക uddharikka S. (ഹർ) ഉദ്ധരണം
1. To take out, get out ശല്യോദ്ധരണം ചെയ്തു
AR. pulled the arrow out. 2. to rescue, save,
extricate. ഉദ്ധരണാൎത്ഥം Nal. in order to
deliver. രുഗ്മിണിയെ ചെന്നുദ്ധരിക്കേണമേ
CG. (from a forced marriage) — part. ഉദ്ധൃതം.
CV. ഉദ്ധരിപ്പിക്ക to effect the recovery, de-
liverance etc. പുണ്യക്ഷേത്രം ഉ'ച്ചു Brhm.
get Parašu Rāma to restore the inundated
Gōcarṇa. അവളെ ഉ'ച്ചു Bhr. brought safely
back.
ഉദ്ധരണി a small ladle. 1. of അഗ്നിഹോത്രി.
2. in šakti worship.
ഉദ്ധാരം 1. = ഉദ്ധരണം. 2. a loan, see ഉ
[ത്താരം. —
ഉദ്ധാരണം = ഉദ്ധരണം f.i. ബ്രാഹ്മണൎക്കു ഉ.
കുറെക്ക KU. failed to protect duly the
Brahman colonies.


17*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/153&oldid=184298" എന്ന താളിൽനിന്ന് ശേഖരിച്ചത്