താൾ:CiXIV53a.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിങ്ങൾക്ക ഭയമില്ലയൊ? നിങ്ങളുടെ ദേശത്ത
ഒരുത്തൻ വന്ന നിങ്ങളുടെ സ്ത്രീകളെയും പെൺ
മക്കളെയും അഴിമതി കാണിച്ചാൽ അവനെ മഹാ
ദുൎഗ്ഗുണമുള്ളവനെന്ന പറകയില്ലയൊ? നിങ്ങളുടെ
വീടുകളിൽ ദിവസവും ഒരുത്തൻ കടന്ന വീട്ട പ
ദാൎത്ഥങ്ങളെ കട്ടു കൊണ്ടുപോയാൽ അവനെ കള്ള
നെന്ന പറഞ്ഞ തുറങ്കിൽ വെപ്പിക്കയില്ലെയൊ? ഇ
ടയരുടെ വീടുകളിൽ ചെന്ന, വെണ്ണ തയിർ മോര
മുതലായതിനെ മോഷ്ടിച്ചിട്ടുള്ള കൃഷ്ണനെ ദൈവ
മെന്ന പറയാമൊ?

വിഷ്ണുവിന്റെ കാൎയ്യം ഇപ്രകാരം ആയാൽ അ
വൻ ദൈവമല്ല എന്നുള്ളത നിശ്ചയം തന്നെ.
ബ്രഹ്മാവും വിഷ്ണുവും ദൈവന്മാരല്ല എന്ന തള്ളി
കളഞ്ഞാലും ഞങ്ങൾ വന്ദിക്കുന്ന ശിവൻ സത്യ
ദൈവമല്ലയൊ എന്ന നിങ്ങൾ പറയും. ആകയാ
ൽ അതിനെയും നാം വിചാരിച്ചുനോക്കുക.

ശിവന്റെ മഹിമ.

വിഷ്ണു അസുരകളെ വഞ്ചിപ്പാനായിട്ട ഒരു സ്ത്രീ
യുടെ വേഷം ധരിച്ചപ്പോൾ ശിവൻ അവളെ
മോഹിച്ച അവളോട കൂടെ ക്രീഡിച്ചു എന്നും
പിന്നെയും അവൻ ശ്രീപാൎവ്വതിയോട നമുക്ക
ചൂത പൊരുതുക എന്നും, അതിൽ നീ തോറ്റു
പോയാൽ, നിന്റെ ആഭരണങ്ങളെ ഇനിക്ക പ
ണയം തരെണമെന്നും, ഞാൻ തോറ്റു പോയാൽ,
എന്റെ വസ്തുക്കളിൽ നിനക്ക ബോധിച്ചത എടു
ത്തകൊൾക എന്നും വീരവാദം പറഞ്ഞ ചൂതുക
ളിക്കുമ്പോൾ, ബ്രഹ്മാവും വിഷ്ണുവും കാണ്കെ ശി
വൻ തോറ്റുപോകയും, അപ്പോൾ പാൎവതിയെ
നോക്കി നിന്റെ സാമൎത്ഥ്യം കൊള്ളാമെന്നും, നീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV53a.pdf/10&oldid=180875" എന്ന താളിൽനിന്ന് ശേഖരിച്ചത്