താൾ:CiXIV53a.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നെ ജയിക്കയില്ലാ എന്നും, തോറ്റതു കണ്ടില്ലെ
എന്നും, മുമ്പിനാൽ വീരവാദം പറഞ്ഞ മാല മുത
ലായ ആഭരണങ്ങളെ അഴിച്ചെടുത്തത തരൂ എ
ന്നും മറ്റും പറഞ്ഞതിന്ന വിഷ്ണു സാക്ഷിയായിട്ട
പറകയും ചെയ്തു എന്നും, പിന്നെയും ശിവൻ ഒരു
ഓട എടുത്ത ഭിക്ഷാടനം ചെയ്യുമ്പോൾ താരകാവ
നത്തിൽ ചെന്ന അവിടെ തപസ്സ ചെയ്യുന്ന ഋഷി
സ്ത്രീകൾക്ക പാതിവൃത്യഭംഗം വരുത്തി എന്നും ശി
വൻ ശൂൎപ്പകൻ എന്ന അസുരന്ന തന്നെ പരീ
ക്ഷിക്കുമെന്ന അറിയാതെ, ചൂണ്ടി മരിക്കുന്ന വരം
കൊടുക്കയും തന്നെത്തന്നെ പരീക്ഷിപ്പാനായിട്ട
വന്നപ്പോൾ താൻ ഓടി ഒളിക്കയും മറ്റും ചെയ്തു
എന്ന പറയുന്നില്ലയൊ? ശിവനും വിഷ്ണുവും കൂടി
പുണൎന്ന ഒരു പുത്രനെ ഉണ്ടാക്കി ആ പുത്രന
അല്ലയൊ ശാസ്താവ എന്ന പേർ പറയുന്നത. അ
വനെ ഒരു ദൈവമെന്ന പറയുന്നുണ്ടല്ലൊ. അതും
നല്ല നേരാകുവാൻ ഇടയുണ്ടൊ? ശിവൻ ഒരു കൊ
മ്പനാനയും ശ്രീപാൎവ്വതി ഒരു പിടി ആനയും ആ
യിട്ട കളിക്കുന്ന കാലത്ത ഒരു ആനകുട്ടിയെ ആ
ശ്രീപാൎവ്വതി പ്രസവിച്ചു എന്നും, ആ കുട്ടിയാന
യെ ഗണപതി എന്ന പറഞ്ഞ സേവിക്കയും ചെ
യ്യുന്നില്ലയൊ? ശിവൻ ഒരു കാട്ടാളനും, ശ്രീ പാൎവ്വ
തി ഒരു കാട്ടാളസ്ത്രീയും ആയി കാട്ടിൽ കളിച്ച നട
ക്കുമ്പോൾ, ഒരു പുത്രൻ ഉണ്ടാകയും ആ പുത്രൻ
കാട്ടാളനും മനുഷ്യ ഭക്ഷകനും ദുരാചാരിയും ആയി
രിക്കുമ്പോൾ അവനെ വേട്ടെക്കാരനായ ദൈവ
മെന്ന പറഞ്ഞ സേവിക്കുന്നില്ലയൊ? പിന്നെയും
ശിവൻ മനുഷ്യരുടെ അസ്ഥികൊണ്ട ഉണ്ടാക്കിയ
ആഭരണങ്ങളെയും സൎപ്പങ്ങൾ കൊണ്ടുള്ള ഭൂഷ
ണങ്ങളെയും ധരിച്ച ആനയുടെ തോൽ ഉടുക്കുന്ന
വൻ ആകുന്നു എന്ന പറയുന്നില്ലയൊ? ഒരു കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV53a.pdf/11&oldid=180876" എന്ന താളിൽനിന്ന് ശേഖരിച്ചത്