താൾ:CiXIV46b.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

80 പ്രഥമ തന്ത്രം.

മുറ്റുമിപ്പരമാൎത്ഥമന്വെഷിക്കെണംനിങ്ങൾ ॥
പറഞ്ഞാനവനൊരുപരന്തുകൊത്തിക്കൊണ്ടു ।
പറന്നുപൊയെന്നതുമങ്ങിനെവരുന്നതൊ ॥
എന്നതുകെട്ടുമഹാമന്ത്രികൾവണിക്കിനെ ।
ചെന്നിങ്ങുകൂട്ടിക്കൊണ്ടുവരുവാന്നിയൊഗിച്ചു ॥
ഭൃത്യന്മാർവണിക്കിനെക്കൂട്ടിച്ചുംകൊണ്ടുവന്നു ।
സത്യംനീപറകെന്നുകല്പിച്ചുകാൎയ്യക്കാരൻ ॥
പുത്രനെപ്പരന്തുവന്നെടുത്തുകൊണ്ടുപൊയെ ।
ന്നത്രനിന്നുരചെയ്താനച്ചെട്ടിതാനുമപ്പൊൾ ॥
ലൌകീകമല്ലാതുള്ളവാക്കുകൾപറഞ്ഞാലീ ।
ലൊകർസമ്മതിക്കുമൊചൊല്ലെടൊപരമാൎത്ഥം ॥
ഇത്തരംകയൎത്തൊരുമന്ത്രികൾചൊന്നവാക്കി ।
ന്നുത്തരമുരചെയ്തുപേടികൂടാതെചെട്ടി ॥
ആയിരന്തുലാമിരിമ്പൊക്കവെകൂടെതന്റെ ।
വായിലാക്കിനാനൊരുമൂഷികൻയസ്മിൻദെശെ ॥
അദ്ദെശെപരന്താശുവന്നൊരുവണിക്കിന്റെ ।
പുത്രനെക്കൊണ്ടുപൊയെന്നുള്ളതുവരാത്തതൊ ॥
എന്നതുകേട്ടുചിരിച്ചീടിനാരമാത്യന്മാർ ।
മുന്നുമീവണിക്കെവംവ്യാജത്തെപറഞ്ഞിതൊ ॥
നന്നെടൊനിന്റെതലപൊവതിനടുത്തിനി ।
ചെന്നുടനിരിമ്പെല്ലാംകൊണ്ടന്നുകൊടുത്താലും ॥
അന്നെരംകാണാംനിന്റെനന്ദനൻവരുന്നതും ।
അന്യായംപറഞ്ഞതിനുള്ളൊരുഫലമിപ്പൊൾ ॥
തമ്പുരാൻകല്പിക്കുന്നദ്രവ്യങ്ങളൊക്കെത്തിരു ।
മുമ്പിൽവെക്കെണ്ടിവരുമെന്നവരുരചെയ്തു ॥
ആയതുകേട്ടുവണിക്കായിരന്തുലാമിരി ।
മ്പായവൻകയ്യിൽകൊടുത്തെല്പിച്ചൊരനന്തരം ॥
ആയവൻസുതനെയുംകൊണ്ടന്നുദാനംചെയ്താൻ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/84&oldid=180968" എന്ന താളിൽനിന്ന് ശേഖരിച്ചത്