താൾ:CiXIV46b.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 79

എന്നുടെവീട്ടിൽബഹുമൂഷികന്മാരുണ്ടവർ ।
തിന്നുതിന്നിരിമ്പെല്ലാമില്ലാതായ്വന്നുകഷ്ടം ॥
എന്തുഞാൻചെയ്‌വെനെന്നുചെട്ടിയുമുരചെയ്തു ।
ബന്ധുവെങ്കിലുമവനെത്രയുമ്മഹാധൂൎത്തൻ ॥
ആയതുകേട്ടുമറ്റെചെട്ടിയുംവിചാരിച്ചു ।
മായമിപ്പറഞ്ഞുതുമറെച്ചുവെച്ചെനഹം ॥
പൊയതുകൊണ്ടുപറഞ്ഞാലിനിഫലമെന്തെ ।
ന്നായവൻപറഞ്ഞങ്ങുയാത്രയുഞ്ചൊല്ലിപ്പൊന്നു ॥
പിന്നെയങ്ങൊരുദിനന്തന്നുടെസുഹൃത്തിന്റെ ।
നന്ദനൻകുളിപ്പാനായിപൊകുന്നദെശാന്തരെ ॥
ചെന്നുടൻപിടിപെട്ടുവലിച്ചുകൊണ്ടുപൊന്നു ।
തന്നുടെവീട്ടിലൊരുഗൂഢസ്ഥാനത്തങ്ങാക്കി ॥
വാതിലുമടെച്ചാശുമുടക്കനിട്ടുപൂട്ടി ।
വാണിഭക്കാരനനങ്ങാതങ്ങുവാണീടിനാൻ ॥
ബദ്ധനായ്ക്കിടക്കുന്നബാലനാംവണിക്കിന്റെ ।
വൃദ്ധനായുള്ളതാതൻപുത്രനെക്കാണായ്കയാൽ ॥
ബന്ധപ്പെട്ടോടിവന്നുചൊദിച്ചുസുഹൃത്തൊടു ।
പുത്രനെകണ്ടീലെടൊതാനുണ്ടൊകണ്ടുസഖെ ॥
അന്നെരമുരചെയ്താന്മറ്റെവന്മഹാമതെ ।
ഇന്നൊരുപരന്തുവന്നെടുത്തുകൊണ്ടുപൊയാൻ ॥
പുത്രനുപതിനെട്ടുവയസ്സുമവനെയി ।
പ്പത്രിയാംപരന്തുണ്ടൊകൊണ്ടുപൊകുന്നുസഖെ ॥
താനെന്റെതനയനെകൊന്നിതൊകളഞ്ഞിതൊ ।
ഞാനിനിചെന്നുനാടുവാഴിയൊടറിയിപ്പൻ ॥
ഇത്ഥമങ്ങുരചെയ്തുകൊയിക്കൽചെന്നുവണി ।
ക്കെത്രയുംവിഷാദിച്ചുകരഞ്ഞുനിന്നീടിനാൻ ॥
ശ്രെഷ്ഠരാമമാത്യന്മാർചൊദിച്ചാരവസ്ഥകൾ ।
ചെട്ടിയുമുരചെയ്താനെന്നുടെതനുജനെ ॥
മറ്റൊരുചെട്ടിയൊളിപ്പിക്കയൊവധിക്കയൊ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/83&oldid=180967" എന്ന താളിൽനിന്ന് ശേഖരിച്ചത്