താൾ:CiXIV46b.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 65

നീളമുള്ളൊരുകൊല്ലംകൊത്തികൊണ്ടന്നുചൊന്നാർ ।
മേളമൊടിക്കൊലിന്മെൽകടിച്ചുതൂങ്ങിക്കൊൾ്ക ॥
ഹംസങ്ങൾഞങ്ങൾരണ്ടുപെരുമയ്പതുക്കവെ ।
അംസത്തിലെറ്റിക്കൊണ്ടുപറന്നുഗമിച്ചീടാം ॥
മിണ്ടരുതൊന്നുംഭവാനൊന്നുരിയാടിപ്പൊയാൽ ।
ചെണ്ടകൊട്ടുമെസഖെകഛ്ശപകംബുഗ്രീവ ॥
അങ്ങിനെയെന്നുകൂൎമ്മംകൊലിന്മെൽകടിച്ചുടൻ ।
തുങ്ങിനാനന്നങ്ങളുംകൊണ്ടങ്ങുപറന്നിതു ॥
അങ്ങാടിത്തെരുവിന്റെമെൽഭാഗെചെല്ലുന്നെരം ।
അങ്ങാടിക്കാരെല്ലാരുംതാഴത്തുവന്നുകൂടി ॥
നൊക്കെടാമെൽഭാഗത്തെക്കെന്തൊരുകൂട്ടംപറ ।
ന്നൂക്കൊടെഗമിക്കുന്നുപണ്ടെങ്ങുംകണ്ടിട്ടില്ല ॥
ഇങ്ങിനെപലർകൂടികൈക്കൊട്ടിച്ചിരിച്ചപ്പൊൾ ।
തിങ്ങിനകൊലാഹലമുണ്ടായിമഹീതലെ ॥
ആഘൊഷംകെട്ടുഭയപ്പെട്ടൊരുകമഠമാം ।
ആഭൊഷൻവായുമ്പിളൎന്നയ്യയ്യൊയെന്നുചൊന്നാൻ ॥
അക്കൊലുംകടിവിട്ടുകഛ്ശപംകീഴ്പെട്ടെക്കു ।
വെക്കെന്നുപതിച്ചിതുചൊല്ക്കീഴില്ലായ്കമൂലം ॥
മിണ്ടരുതെന്നുഹംസംചൊന്നതുകൂട്ടാക്കാതെ ।
ചുണ്ടുകൾരണ്ടുംപിളൎന്നൊന്നവൻപറഞ്ഞപ്പൊൾ ॥
തണ്ടുതപ്പിക്കുകടിവിട്ടുപൊയധൊഭാഗെ ।
കണ്ടുനില്ക്കുന്നഭടന്മാർചെന്നുപിടികൂടി ॥
കൈകൊണ്ടുത്തെക്കികൊന്നുകണ്ടിച്ചുകലത്തിലി ।
ട്ടാകവെപാകഞ്ചെയ്തുഭക്ഷിച്ചാരെന്നെവെണ്ടു ॥
എന്നതുകൊണ്ടുചൊന്നെൻബന്ധുക്കൾകനിവൊടെ ।
ചൊന്നതുകൂട്ടാക്കാതെയിങ്ങിനെവിനാശവും ॥
പിന്നെയുമുരചെയ്തുടിട്ടിഭമ്മമപ്രിയെ ।
നിന്നെഞാനിനിയൊന്നുപറഞ്ഞുബൈാധിപ്പിക്കാം ॥
പണ്ടനാഗതവിധാതാവെന്നങ്ങൊരുമത്സ്യം ।

9

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/69&oldid=180951" എന്ന താളിൽനിന്ന് ശേഖരിച്ചത്