താൾ:CiXIV46b.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

66 പ്രഥമ തന്ത്രം.

രണ്ടാമൻപ്രത്യുല്പന്നമതിയെന്നൊരുമത്സ്യം ॥
യൽഭവിഷ്യനെന്നൊരുമൂന്നാമന്മഹാമത്സ്യം ।
അത്ഭുതമിവരുടെവൃത്താന്തംകെട്ടീടെണം ॥
നല്ലൊരുവാപിതന്നിൽമൂവരുമൊരുമിച്ച ।
ങ്ങല്ലൽകൂടാതെതത്രസുഖിച്ചുമെവുങ്കാലം ॥
ദാശന്മാർവന്നുവലവീശുവാൻപുറപ്പെട്ടു ।
സാശരാമവർതമ്മിൽപറഞ്ഞുപതുക്കവെ ॥
ഇസ്ലരസ്സിങ്കൽവെള്ളമെറ്റമില്ലെടൊനല്ല ।
മത്സ്യങ്ങളനെകമുണ്ടെത്രനാമിറങ്ങുക ॥
ആയവർപറഞ്ഞതുകേട്ടുകൊണ്ടനാഗതൻ ।
മയമെന്നിയെമറ്റുരണ്ടുപെരൊടുചൊന്നാൻ ॥
പൊകനാംവൈകീടാതെമറ്റൊരുതടാകത്തിൽ ।
ശൊകമൊന്നകപ്പെടുമത്രനാംപാൎത്തീടുകിൽ ॥
ഉല്പന്നമതിപറഞ്ഞീടിനാൻവരുമെന്നു ।
കല്പിച്ചുഭയപ്പെടുന്നെന്തിനുപാഴിൽതന്നെ ॥
ആപത്തുവന്നാലുടൻചിന്തിക്കാമെന്നെവെണ്ടു ।
ആപത്തിന്നവകാശമില്ലിപ്പൊൾനമുക്കെടൊ ॥
ദുൎഘടംവരുന്നെരമുൾ്ക്കാമ്പിലുപദെശം ।
തക്കത്തിൽതോന്നുന്നവൎക്കെങ്ങുമെതടവില്ല ॥
യൽഭവിഷ്യനെന്നുള്ളമത്സ്യത്തിനുള്ളിൽഭയം ।
ഉത്ഭവിച്ചില്ലാതെല്ലുംമേവിനാനനങ്ങാതെ ॥
മുറ്റുമിങ്ങനാഗതൻപേടിച്ചുപുറപ്പെട്ടു ।
മറ്റൊരുജലാശയംപ്രാപിച്ചുമരുവിനാൻ ॥
പിറ്റെന്നാൾപുലർകാലെദാശന്മാർവാപിതന്നിൽ ।
തെറ്റെന്നുവലയിട്ടുമീമ്പിടിതുടൎന്നപ്പൊൾ ॥
ഉല്പന്നമതിമത്സ്യഞ്ചത്തപൊലനങ്ങാതെ ।
അപ്പുതന്മീതെവായുമ്പിളൎന്നുകിടന്നതു ॥
ചത്തുവെന്നൊൎത്തുമുക്കൊൻപിടിച്ചുകരയെറ്റി ।
തത്രവെച്ചുറപ്പിച്ചുപൊന്നിതുവലവീശാൻ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/70&oldid=180952" എന്ന താളിൽനിന്ന് ശേഖരിച്ചത്