താൾ:CiXIV46b.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 61

വ്യാഘ്രവുംഗൊമായുവുമായതുകെട്ടനെരം ।
ശീഘ്രമൊട്ടകത്തിനെപിളൎന്നുകൊന്നീടിനാർ ॥
സിംഹവുമ്മന്ത്രികളുമുഷ്ട്രത്തെഭുക്തിക്കായി ।
സംഹരിച്ചതുമുന്നമിങ്ങിനെകെട്ടിട്ടുണ്ടു ॥


ബഹവഃപണ്ഡിതഃക്ഷുദ്രാഃസൎവ്വെമായൊപജീവിനഃ ।
കൎയ്യുഃകൃത്യമകൃത്യാവാഉഷ്ട്രെകാകാദയൊയഥാ ॥


എന്നതുകൊണ്ടുചൊന്നെൻശുദ്ധരാംസാധുജനം ।
ദുൎന്നയന്മാരിൽചെൎന്നാൽദൂഷണമകപ്പെടും ॥
പിന്നെയുംപറഞ്ഞിതുസാധുവാംസഞ്ജീവകൻ ।
മന്നവന്മാരെസെവിച്ചീടുവാന്മഹായത്നം ॥
മന്നവന്മാരുംപിന്നെക്ഷുദ്രന്മാരൊടുചെൎന്നാൽ ।
തന്നുടെഗുണംവൃഥാഭൂതമാമസംശയം ॥
നാടുവാഴിയാംനൃപൻഹീനജാതിയെങ്കിലും ।
കൂടുന്നപരിജനംനന്നെങ്കിൽതാനുംനന്നാം ॥
ഗൃദ്ധ്രമെങ്കിലുമരയന്നങ്ങൾഭൃത്യരായാൽ ।
ഉത്തമനവനെന്നുവന്നീടുംക്രമത്താലെ ॥
മാംസത്തെഭുജിക്കുന്നഗൃദ്ധ്രങ്ങൾഭൃത്യരായാൽ ।
ഹംസവുമിളപ്പെട്ടുനീചനായ്വരുന്ദൃഢം ॥
കഷ്ടമിസിംഹെന്ദ്രനുനമ്മിലുള്ളൊരുസ്നെഹം ।
ദുഷ്ടനാമൊരുമന്ത്രിമന്ത്രിച്ചുവെർപെടുത്തു ॥
അങ്ങിനെവരുന്താനുംദുൎജ്ജനംകൂടെക്കൂടെ ।
സംഗതിനോക്കിക്കൊണ്ടുമെഷണിപ്രയൊഗിച്ചാൽ ॥
എങ്ങിനെയറിഞ്ഞുപൊകായിന്നുമഹാജനം ।
എങ്ങുമെഖലന്മാൎക്കൊതാഴ്ചയില്ലല്ലൊതാനും ॥
വാക്കിനാൽബുധന്മാരെദൂഷണംചൊല്ലിച്ചൊല്ലി ।
നാക്കിനുതഴമ്പുറച്ചീടിനകൂട്ടമല്ലൊ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/65&oldid=180947" എന്ന താളിൽനിന്ന് ശേഖരിച്ചത്