താൾ:CiXIV46b.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

60 പ്രഥമ തന്ത്രം.

തന്നുടെദെഹദാനമിത്തരംദാനങ്ങളിൽ ॥
ഉത്തമമഭയദാനവ്രതമ്മഹത്തരം ।
തത്തഥാമയാകൃതമെങ്ങിനെമൊചിക്കെണ്ടു ॥
അശ്വമെധാദിയാഗംചെയ്തുള്ളഫലത്തെക്കാൾ ।
ആശ്രിതത്രാണത്തിനുപുണ്യമെറുന്നുദൃഢം ॥
എന്നതുകെട്ടുകാകൻചെല്ലിന്നാനിതുസത്യം ।
തന്നെയെങ്കിലുമൊരുശാസ്ത്രമുണ്ടടിയന്നും ॥
ഏകനെത്യജിച്ചിട്ടുംകുലത്തെരക്ഷിക്കെണം ।
ആകുലമെന്ന്യെകുലംത്യജിക്കാംഗ്രാമസ്യാൎത്ഥെ ॥
ഗ്രാമത്തെത്യജിച്ചീടാംരാജ്യരക്ഷണംചെയ്വാൻ ।
ഭൂമിയെത്യജിച്ചീടാമാത്മരക്ഷണംചെയ്വാൻ ॥
തമ്പുരാനറിയെണ്ടാവശ്ശതുമടിയങ്ങൾ ।
സാമ്പ്രതമശനാൎത്ഥമുണ്ടാക്കിക്കൊണ്ടുവരാം ॥
ഒട്ടകന്തന്നെത്തന്നെഭക്ഷിപ്പാനനുവാദം ।
പെട്ടന്നുനല്കുമതിനുള്ള കൌശലമുണ്ടാം ॥
എന്നതുകേട്ടിട്ടൊന്നുമ്മിണ്ടാതെനിന്നുസിംഹം ।
നന്നിതുമൌനമനുവാദമെന്നവർവെച്ചു ॥
മൂവരുംകൂടിച്ചെന്നുവന്ദിച്ചുനിന്നാരവർ ।
മുല്പാടുകാകഞ്ചൊന്നാനെന്നെഹിംസിക്കസ്വാമിൻ ॥
നിന്നുടെശരീരത്തിലെന്തുള്ളു മാംസംഭൊഷ ।
നിന്നെഹിംസിക്കയില്ലെന്നുക്തവാൻമദൊൽക്കടൻ ॥
എന്നെഹിംസിക്കാമെന്നുഗൊമായുപറഞ്ഞപ്പൊൾ ।
മുന്നമുക്തമായതുസിംഹവുമുരചെയ്തു ॥
രണ്ടുപെരെക്കാൾമാംസമെറയുണ്ടിനിക്കെന്നെ ।
ക്കൊണ്ടുഭക്ഷണമിന്നുചെയ്താലുന്തമ്പുരാനെ ॥
ഇത്തരംവ്യാഘ്രംചെന്നുകെൾ്പിച്ചവാക്യത്തിന്നും ।
ഉത്തരമ്മുന്നെപൊലെചൊല്ലിനാന്മദൊൽക്കടൻ ॥
എന്നെനിഗ്രഹിക്കയില്ലെന്നൊരുവിശ്വാസത്താൽ ।
ചെന്നുരചെയ്താനെന്നെകൊല്കെന്നുകഥനകൻ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/64&oldid=180946" എന്ന താളിൽനിന്ന് ശേഖരിച്ചത്