താൾ:CiXIV46b.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമ തന്ത്രം. 39

ഭക്ഷണംകഴിക്കയൊചെയ്യുന്നുവിലക്ഷണം ।
എങ്കിൽഞാനിവനുടെസംഹാരംചെയ്തീടുന്നെൻ ॥
ശങ്കയില്ലിനിക്കതുസാധിക്കുംദൈവാശ്രയാൽ ।
സാദ്ധ്യമല്ലെങ്കിൽതന്റെപ്രാണനെയുപെക്ഷിക്കാം ॥
സാധുരക്ഷണാൎത്ഥമായിമരിച്ചാൽമൊക്ഷംഫലം ।
യുദ്ധംചെയ്തില്ലെങ്കിലുംമൃത്യുനിശ്ചയമിപ്പൊൾ ॥
യുദ്ധത്തിൽരണ്ടുംവരുംസംശയസ്ഥാനംയുദ്ധം ।
അങ്ങനെവരുംദിക്കിൽതങ്ങടെശക്തിക്കൊക്കും ॥
സംഗരംചെയ്യാമെന്നുസാധുക്കൾചൊല്ലികെൾ്പു ।
കൎക്കടകാധീശ്വരനിങ്ങിനെവിചാരിച്ചു ॥
കൊക്കിന്റെകൊക്കിൽനിന്നുകുതിച്ചുചാടീടിനാൻ ।
വക്കാണന്തുടങ്ങിനാനുൾ്ക്കടാടൊപത്തൊടെ ॥
ധിക്കാരംകണ്ടുകൊക്കുംകൊപിച്ചുയുദ്ധംചെയ്തു।
കുണ്ഠത്വംവെടിഞ്ഞുടൻഞണ്ടുതാൻബകത്തിന്റെ ॥
കണ്ഠത്തിൽകടിച്ചുടനഞ്ജസാകുലചെയ്തു ।
ചൊല്ലിയെന്നതുകൊണ്ടുശത്രുനിഗ്രഹംചെയ്‌വാൻ ।
വല്ലതുമുപായമുണ്ടായ്‌വരുംസാധുക്കൾക്കും ॥
എന്തുഞാൻചെയ്‌വനിപ്പൊളെന്നുചൊദിച്ചുകാകൻ ।
ബന്ധുവാംക്രൊഷ്ടാവുരചെയ്തുനല്ലുപദെശം ॥
അന്തികെനൃപാലയെഭൂപന്റെമഹിഷിയാം ।
ദന്തിഗാമിനിയുണ്ടുവാപിയിൽകളിക്കുന്നു ॥
ഉന്നതസ്തനിതന്റെപൊന്നരഞ്ഞാണംകഴി ।
ച്ചന്യഭാഗത്തുവെച്ചുമുങ്ങുവാൻഭാവിക്കുമ്പൊൾ ॥
സത്വരംപറന്നുചെന്നുത്തമംകടിസൂത്രം ।
കൊത്തിനിൻകൊക്കിലാക്കികൊണ്ടുപൊന്നാലുംസഖെ ॥
ആയതുമരത്തിന്റെതുഞ്ചത്തുതൂക്കിക്കൊണ്ടു ।
വായസഭവാനനങ്ങാതെയങ്ങിരുന്നാലും॥
ആവഴിവരുന്നൊരുപാന്ഥന്മാരതുകണ്ടാൽ।
ആയതുകരസ്ഥമാക്കീടുവാൻയത്നംചെയ്യും ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/43&oldid=180922" എന്ന താളിൽനിന്ന് ശേഖരിച്ചത്