താൾ:CiXIV46b.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

38 പ്രഥമ തന്ത്രം.

കള്ളത്തിലൊരുതൊഴിലങ്ങുന്നുവിചാരിച്ചു ।
കള്ളന്മാരുടെനിൎമ്മൎയ്യാദത്തെനിൎത്തീടെണം ॥
യാതൊരെടത്തുനിന്നുസങ്കടംസാധുക്കൾക്കു ।
ജാതമായവരൊടുകൈതവംപ്രയൊഗിക്കാം ॥
വാമനൻവ്യാജംപൂണ്ടുമാബലിയൊടുപണ്ടു ।
ഭൂമിപാതാളംസ്വൎഗ്ഗംമാധവൻവീണ്ടില്ലയൊ ॥
മത്സ്യശത്രുക്കളാകുംദാശന്മാരൊടുചെന്നു ।
മത്സരിപ്പതിന്നഹൊകൊക്കുകൾമതിയാമൊ ॥
മുറ്റുമിന്നുപകാരമത്രമാത്രംഞാൻചെയ്യാം ।
മറ്റൊരുജലാശയെനിങ്ങളെകൊണ്ടുചെന്നു ॥
കുറ്റമെന്നിയെതത്രപാൎപ്പിക്കാമവിടത്തിൽ ।
ചെറ്റുമിദ്ദാശന്മാരെപെടിക്കവെണ്ടാതാനും॥
ഇങ്ങിനെബകത്തിന്റെചൊൽകേട്ടുമത്സ്യങ്ങളും ।
അങ്ങിനെകാള്ളാമെന്നുപറഞ്ഞുപിരിഞ്ഞിതു ॥
അന്നുതൊട്ടൊരൊദിനമൊരൊരൊമത്സ്യങ്ങളെ ।
ചെന്നുടൻകൊത്തിക്കൊണ്ടുമറ്റൊരുഗൂഢസ്ഥലെ ॥
കൊണ്ടുചെന്നമ്മത്സ്യത്തെ ഭക്ഷിച്ചുമഹാമൂഢൻ ।
രണ്ടുമൂന്നുമാസങ്ങളിങ്ങിനെകഴിഞ്ഞിതു ।
ഉണ്ടിതിനൊരുവ്യാജമെന്നുശങ്കിച്ചുതദാ ॥
ഞണ്ടുചെന്നുരചെയ്തുകൊക്കിനൊടൊരുദിനം ।
ഇന്നുനീനമ്മെകൊണ്ടുപൊകെടൊബകാധീശ ॥
നന്നുപൊലപ്രദെശന്നമുക്കുവാണീടുവാൻ ।
എന്നതുകെട്ടുബകംചിന്തിച്ചാൻകുളീരത്തെ॥
കൊന്നുതിന്നിതിനുള്ള സ്വാദുമിന്നറിഞ്ഞീടാം ।
ഇത്ഥമങ്ങുറച്ചവനങ്ങിനെകൊത്തിക്കൊണ്ടു ॥
തത്രനിന്നാശുവദ്ധ്യസ്ഥാനത്തെപ്രവെശിച്ചു ।
തൽപ്രദെശത്തുബഹുമത്സ്യാസ്ഥിക്കൂട്ടംകണ്ടു ॥
ക്ഷിപ്രമാശയെചിന്തിച്ചീടിനാൻകുളീരെന്ദ്രൻ ।
തൽക്ഷണമ്മഹാദുഷ്ടന്മത്സ്യത്തെക്കൊണ്ടന്നിഹ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/42&oldid=180921" എന്ന താളിൽനിന്ന് ശേഖരിച്ചത്