താൾ:CiXIV46.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪

ങ്ങു യാചനം ചെയ്യുന്ന ദീനത്വം ഒൎത്താൽ ജ്വലിക്കുന്ന തീയ്യി
ൽ പതിച്ചു ശരീരം ദഹിപ്പിക്കും ഈയൽ കുലത്തി✱ൽ പിറക്ക
തന്നെസുഖം– കണ്ടഭൊഷ്കൊക്കവെ ജല്പിക്കയെക്കാട്ടിൽ
മിണ്ടാതൊരെടത്തിരിക്ക തന്നെ ഗുണം– കണ്ടപെണ്ണുങ്ങ
ളെ ദൊഷപ്പെടുക്കയിൽ ഷണ്ഡനായിട്ടുപിറക്ക തന്നെശുഭം–
ബൌദ്ധനെസ്സെവിച്ചു ജീവിക്കയെക്കാട്ടിൽ ഊൎദ്ധ്വം വ
ലിച്ചുമരിക്ക തന്നെശുഭം– ചെമ്മെ ദരിദ്രനായുത്ഭവിക്കെ
ക്കാട്ടിൽ അമ്മെക്കു ഗൎഭംസ്രവിക്ക തന്നെഗുണം– രൊഗം
പിടിച്ചുവപുസ്സിന്റെ വൎക്കത്തു വെഗം ക്ഷയിച്ചുപൊമെന്ന ക
ണക്കനെ ദെഹിയെന്നക്ഷരം ചൊല്ലും ജനത്തിന്റെ ദെഹ
ത്തിൽ നിന്നുമാറുമ്മഹാലക്ഷ്മിയും– ലബ്ധമായുള്ളതിൽ തൃപ്തി
യില്ലാതുള്ളലുബ്ധനൊരിക്കലും സൌഖ്യമില്ലാസഖെ– അ
ല്പമെന്നാലും ലഭിച്ചതിൽ സന്തൊഷം ഉല്പന്നമാകുന്ന മാനു
ഷൻമാനുഷൻ– ഇങ്ങിനെയുള്ളൊരു സന്തൊഷിയാമവൻ
എങ്ങുമെ ചെന്നാൽ ദുഃഖം വരാനില്ലെടൊ– തൊലുകൊണ്ടു
പാദെചെരിപ്പുള്ളവനു ഭൂലൊകങ്ങൾ ചൎമ്മ സംഭൂതങ്ങളല്ല
യൊ– കിട്ടുന്നതിൽ തൃപ്തിയുണ്ടെങ്കിൽ മാനുഷൻ ഒട്ടും മനഃക്ലെശ
മില്ലെടൊമന്ദരാ– എന്നതുകൊണ്ടു ഞാനെപ്പൊഴും വൈ
രാഗ്യം എന്നുള്ള സൽഗുണം കൈക്കൊണ്ടു സാമ്പ്രതം– ധ
ൎമ്മമെതെന്നു ചൊദിച്ചാനൊരു നരൻ നിൎമ്മലം കാരുണ്യമെന്ന
തിനുത്തരം– സൌഖ്യമെതെന്നു ചൊദിച്ചതിനുത്തരം മു
ഖ്യം മഹാവ്യാധികൂടാതെവൎത്തനം– സാദ്ധ്യമെതെന്നു ചൊ
ദിച്ചതിനുത്തരം സാധുസംസൎഗ്ഗെണ വൈരാഗ്യ സംഭവം–
ബൊദ്ധ്യമെതെന്നു ചൊദിച്ചതിനുത്തരം ബുദ്ധ്യാപരാൽ്പ
ര വിജ്ഞാനമുത്തമം–

✱ ഈയൽ എന്നതുചിതൾതന്നെ (തമിഴിൽ ൟചൽ)

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/90&oldid=194778" എന്ന താളിൽനിന്ന് ശേഖരിച്ചത്